ഓൺലൈൻ ഗെയിമിന് 28 ശതമാനം ജി.എസ്.ടി; ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ, നിയമം ഭേദഗതി ചെയ്യും

ന്യൂഡൽഹി: ഓൺലൈൻ ഗെയിം അടക്കം പണം വെച്ചുള്ള മത്സരങ്ങൾക്ക് 28 ശതമാനം ചരക്ക് സേവന നികുതി (ജി.എസ്.ടി) തുടരാൻ തീരുമാനം. ജി.എസ്.ടി കൗൺസിലിന്‍റെ 51-മത് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നികുതി ശിപാർശ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഓൺലൈൻ ഗെയിമുകൾ, കാസിനോകൾ, കുതിരപ്പന്തയം എന്നിവക്ക് ജി.എസ്.ടി ചുമത്തുന്നതിനായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്തും. 2017ലെ സി.ജി.എസ്.ടി, ഐ.ജി.എസ്.ടി നിയമങ്ങളിലാണ് ഭേദഗതി വരുത്തുക. ഓൺലൈൻ ഗെയിമിന് നൽകുന്ന പ്രാരംഭ തുകയിലായിരിക്കുംRead More →

2000 രൂ​പ നോ​ട്ടു​ക​ളി​ൽ 88 ശ​ത​മാ​നം തി​രി​ച്ചെ​ത്തി

മും​ബൈ: 2000 രൂ​പ നോ​ട്ട് പി​ൻ​വ​ലി​ച്ച​തി​നു​ശേ​ഷം ഇ​തു​വ​രെ 88 ശ​ത​മാ​നം നോ​ട്ടു​ക​ളും ബാ​ങ്കു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ച്ചു. ജൂ​ലൈ 31 വ​രെ തി​രി​ച്ചെ​ത്തി​യ നോ​ട്ടു​ക​ൾ​ക്ക് 3.14 ല​ക്ഷം കോ​ടി രൂ​പ മൂ​ല്യം വ​രും. 0.42 ല​ക്ഷം കോ​ടി രൂ​പ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ ഉ​പ​യോ​ഗ​ത്തി​ലു​ള്ള​ത്. 2000 രൂ​പ നോ​ട്ടു​ക​ളി​ൽ 87 ശ​ത​മാ​ന​വും നി​ക്ഷേ​പ​മാ​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. 13 ശ​ത​മാ​നം മ​റ്റ് നോ​ട്ടു​ക​ളാ​യി മാ​റ്റി​ന​ൽ​കു​ക​യും ചെ​യ്തു. നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കു​ക​യോ നി​ക്ഷേ​പി​ക്കു​ക​യോ ചെ​യ്യു​ന്ന​തി​നു​ള്ളRead More →

ഇന്‍ഷൂറന്‍സ് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്

ന്യൂഡല്‍ഹി: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ജെഎഫ്എസ്) ഇന്‍ഷുറന്‍സ് ലൈസന്‍സിനായി അപേക്ഷിക്കാന്‍ ഒരുങ്ങുന്നു. 2024 മുതല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.  ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഉടന്‍ തന്നെ ഐആര്‍ഡിഎഐയില്‍ അപേക്ഷിക്കുമെന്ന്  ടൈംസ് നൗവും ട്വീറ്റ് ചെയ്തിട്ടുണ്ട്. അന്തിമ അംഗീകാരത്തിന്  6-8 മാസമെടുക്കുമെന്ന് ട്വീറ്റ് പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ജനറല്‍, ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസുകളിലേക്കാണ് പ്രവേശിക്കുക. ഇതിനായി 1,000 കോടി രൂപRead More →

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില 100 രൂപ കുറച്ചു

ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ 100 രൂപ കുറവ് വരുത്തി. റസ്റ്റാറന്റുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോയുടെ പാചകവാതക സിലിണ്ടറിന് ഡൽഹിയിൽ 1680 രൂപയാണ് പുതിയ വില. അതേസമയം, വിമാന ഇന്ധന വിലയിൽ 8.5 ശതമാനം വർധന വരുത്തി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വില വർധിപ്പിക്കുന്നത്. ഡൽഹിയിൽ വിമാന ഇന്ധന വില കിലോ ലിറ്ററിന് 7728.38 രൂപ വർധിച്ച് 98,508.26 രൂപയായി. നാലു മാസത്തെ ഇടിവിനൊടുവിൽ അന്താരാഷ്ട്ര വിലRead More →

ജാപ്പാനീസ് ചിപ്പ് നിര്‍മ്മാതാക്കളായ ഡിസ്‌ക്കോ ഇന്ത്യയില്‍ കേന്ദ്രം സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: ജാപ്പനീസ് ചിപ്പ് നിര്‍മ്മാണ ഉപകരണ വിതരണക്കാരായ ഡിസ്‌കോ ഇന്ത്യയില്‍  കേന്ദ്രം തുറക്കുന്നു. നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്തതാണിത്. സിലിക്കണ്‍ വേഫറുകള്‍ വെട്ടിക്കുറയ്ക്കലും മറ്റ് പരീക്ഷണാത്മക പ്രോസസ്സിംഗുകള്‍ക്കുമായി  ഇന്ത്യയില്‍ ഒരു ആപ്ലിക്കേഷന്‍ ലബോറട്ടറി തുറക്കുമെന്ന് ഡിസ്‌കോ ഉന്നത എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നോബോരു യോഷിനാഗ പറഞ്ഞു. ഉപഭോക്താവിന്റെ അഭ്യര്‍ത്ഥനപ്രകാരമാണിത്. ക്ലയന്റുകള്‍ക്ക് പിന്തുണ നല്‍കാനും  വിപണനത്തിനുള്ള അടിത്തറയായി പ്രവര്‍ത്തിക്കാനും കേന്ദ്രത്തിനാകും. ഇന്ത്യയില്‍ സെമികണ്ടക്ടര്‍ വ്യവസായം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ബാക്ക്-എന്‍ഡ്Read More →