പഞ്ചാബിൽ 4000 കോടി രൂപയുടെ ഹൈവേ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
പഞ്ചാബ് : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പഞ്ചാബിൽ 4,000 കോടി രൂപയുടെ 29 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ലുധിയാനയിലെ ലധോവൽ ബൈപാസ്, ലുധിയാനയിലെ ആറുവരി മേൽപ്പാലം, രണ്ടുവരിപ്പാത ഓവർ ബ്രിഡ്ജ്, ജലന്ധർ-കപൂർത്തല സെക്ഷന്റെ നാലുവരിപ്പാത, ജലന്ധർ-മഖു റോഡിൽ മൂന്ന് പാലങ്ങൾ എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്ഥലങ്ങൾ തമ്മിലുള്ള ദൂരം കുറയ്ക്കാൻ സഹായിക്കുന്ന ഹരിത എക്‌സ്പ്രസ് വേകൾ നിർമ്മിക്കുകയാണെന്ന് സമ്മേളനത്തെ അഭിസംബോധനRead More →





