അദാനിക്കെതിരായ ഹിൻഡൻബെർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി: ഹിൻഡൻബെർഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ അദാനിക്ക് ആശ്വാസം. പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്ര സർക്കാർ പരിശോധിക്കണം. നിയമം അനുസരിച്ച് നടപടി എടുക്കണം. അന്വേഷണം മാറ്റി നൽകുക എന്നത് അസാധാരണ സാഹചര്യത്തിലാണ് കോടതി തീരുമാനിക്കുക.ഈ സാഹചര്യത്തിൽ ആ നടപടി എടുക്കുന്നില്ല. ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് വിദഗ്ധ സമിതി നല്കിയ ശുപാർശകൾRead More →

ന്യൂഡൽഹി: നാഷനൽ കോ ഓപറേറ്റിവ് ബാങ്ക് ഓഫ് ഇന്ത്യ, ദേശീയ സഹകരണ ട്രൈബ്യൂണൽ എന്നിവ സ്ഥാപിക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ദേശീയ സഹകരണ നയം ഈ മാസം കേന്ദ്ര സർക്കാർ പുറത്തിറക്കും. സഹകരണ ബാങ്കുകളുടെ ഉപരിഘടകമായി ദേശീയ സഹകരണ ബാങ്ക് പ്രവർത്തിക്കും. കമ്പനി നിയമ ട്രൈബ്യൂണലിന് സമാനമാണ് നിർദിഷ്ട സഹകരണ ട്രൈബ്യൂണൽ.Read More →

അശോക് ലെയ്‌ലാൻഡിന്റെ വിൽപ്പന 10 ശതമാനം ഇടിഞ്ഞ് 16,324 യൂണിറ്റിലെത്തി

ചെന്നൈ : വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡ് 2023 ഡിസംബറിൽ മൊത്തം വിൽപ്പനയിൽ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി . മുൻവർഷത്തെ 18,138 യൂണിറ്റുകളെ അപേക്ഷിച്ച്,16,324 യൂണിറ്റിലെത്തി. ആഭ്യന്തര വിൽപ്പന 2022 ഡിസംബറിലെ 17,112 യൂണിറ്റിൽ നിന്ന് 10 ശതമാനം ഇടിഞ്ഞ് 15,323 യൂണിറ്റിലെത്തി, അശോക് ലെയ്‌ലാൻഡ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ആഭ്യന്തര വിപണിയിൽ ഇടത്തരം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങളുടെ വിൽപ്പന 11,399 യൂണിറ്റിൽ നിന്ന് 11 ശതമാനംRead More →

വരാനിരിക്കുന്നത് വമ്പന്‍ ഐപിഒകള്‍

2023 ഇന്ത്യൻ ഇക്വിറ്റി വിപണിക്ക് കുതിപ്പായിരുന്നെങ്കിലും ഐപിഒകളെ സംബന്ധിച്ച് മുൻ വർഷത്തെ സംബന്ധിച്ച് അൽപം മന്ദഗതിയിലായിരുന്നു. ചിറ്റോർഗഡിന്റെ കണക്കുകൾ പ്രകാരം 2022-ൽ ആരംഭിച്ച 40 ഐപിഒകളിൽ നിന്ന് 59,939 കോടി രൂപ സമാഹരിച്ചപ്പോൾ 2023-ൽ മൊത്തം 57 പബ്ലിക് ഇഷ്യൂകളിൽ നിന്നായി 49,437 കോടി രൂപയാണ് കമ്പനികൾ സമാഹരിച്ചത്. അതേസമയം, റീട്ടെയിൽ നിക്ഷേപകരിൽ നിന്നുള്ള ശക്തമായ ഇടപെടൽ ഈ വർഷം ഐപിഒയിലുണ്ടായി. പല കമ്പനികളും ലിസ്റ്റിംഗ് നേട്ടത്തോടെയാണ് വിപണിയിലെത്തിയത്. മുന്നോട്ട്Read More →

ന്യൂഡൽഹി: ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിയിൽ ഇടിവ്. ഇന്ത്യയിൽ നിന്നുള്ള ബസ്മതി അരിയുടെ കയറ്റുമതിയിലാണ് ഇടിവുണ്ടായത്. ഇതുമൂലം അഭ്യന്തര വിപണിയിൽ ബസ്മതി അരിയുടെ വില അഞ്ച് മുതൽ 10 ശതമാനം വരെ ഇടിഞ്ഞു. പ്രധാനപ്പെട്ട ഷിപ്പിങ് കമ്പനികളെല്ലാം സൂയസ് കനാൽ ഒഴിവാക്കിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇതുമൂലം ജിദ്ദ, യെമൻ, ബെയ്റൂത്, ഡർബൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അരികയറ്റുമതി പ്രതിസന്ധി നേരിടുകയാണ്. ചെങ്കടലിൽRead More →