സ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നം

കൊച്ചി: സ്മാർട് സിറ്റിയിൽ നിന്നു ടീകോമിനെ ഒഴിവാക്കാനുള്ള തീരുമാനത്തോടെ തകരുന്നതു വിഖ്യാതമായ ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ മാതൃകയിൽ ആഗോള ഐടി സിറ്റി കെട്ടിപ്പെടുക്കുകയെന്ന സ്വപ്നം. 2004 മുതൽ‌ രണ്ടു പതിറ്റാണ്ടായി മോഹിച്ചിട്ടും നടക്കാത്ത ആ സ്വപ്നം ഉടച്ചു വാർക്കാൻ ഒരുങ്ങുകയാണു സർക്കാർ. വമ്പൻ വാഗ്ദാനങ്ങൾ നൽകി പദ്ധതി ഏറ്റെടുത്ത ടീകോം ഇൻവെസ്റ്റ്മെന്റ്സ് ലക്ഷ്യങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണു സർക്കാർ മറുവഴികൾ ചിന്തിക്കുന്നത്; ഏറെ വൈകിയെങ്കിലും. 2011ൽ തുടങ്ങിയ പദ്ധതി എവിടെയുമെത്താതെ ഇഴയുമ്പോഴുംRead More →

ടാറ്റ ഗ്രൂപ്പിന്റെ മറ്റൊരു കമ്പനികൂടി ഓഹരി വിപണിയിലേയ്ക്ക്

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ മറ്റൊരു കമ്പനികൂടി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നു. എൻജിനിയറിങ്, കണ്‍സ്ട്രക്ഷൻ മേഖലയില്‍ പ്രവർത്തിക്കുന്ന ടാറ്റ പ്രൊജക്‌ട്സ് ആണ് ഐപിഒക്കുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. ഒരുവർഷത്തിനുള്ളില്‍ ലിസ്റ്റ് ചെയ്തേക്കുമൈന്നാണ് റിപ്പോർട്ടുകള്‍. പുതിയ പാർലമെന്റ് മന്ദിരം, മുംബൈയിലെ അടല്‍ സേതു തുടങ്ങിയവ കമ്പനിയുടെ പ്രധാന പ്രൊജക്ടുകളില്‍ ചിലതായിരുന്നു. സങ്കീർണമായ പദ്ധതികള്‍ കൈകാര്യം ചെയ്യുന്നതിലെ മികവ് കമ്പനിയുടെ നേട്ടമായി വിലയിരുത്തുന്നു. നിർമാണ പ്രവർത്തനങ്ങള്‍ക്ക് പുറമെ, അർധചാലകങ്ങള്‍, ഹരിത ഊർജം, ഡാറ്റ സെന്റർRead More →

കേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽ

കൊച്ചി: കേരളത്തിൽ റിയൽ എസ്റ്റേറ്റിന് മികച്ച വളർച്ച സാധ്യതകളുണ്ടെന്ന് ആഗോള ബിസിനസ് വിവര വിശകലന കമ്പനിയായ ക്രിസിൽ സർവേ ഫലം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 3% പ്രോജക്ട് റജിസ്‌ട്രേഷനുകളുള്ള സംസ്ഥാനമാണ് കേരളമമെന്നും റിയൽ എസ്റ്റേറ്റ് കോൺക്ലേവിൽ അവതരിപ്പിച്ച സർവേ റിപ്പോർട്ടിൽ പറയുന്നു. വരും വർഷങ്ങളിൽ കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ച 10 ശതമാനത്തിലേറെയാകുമെന്നാണ് വിലയിരുത്തൽ. സുസ്ഥിര, പരിസ്ഥിതി സൗഹാർദ പദ്ധതികൾക്കുള്ള ഡിമാൻഡ് വർധിക്കുന്നതായി റിയൽ എസ്റ്റേറ്റ് കോൺക്ലേവിൽ പങ്കെടുത്ത 60%Read More →

സ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർ

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കടത്ത് കുത്തനെ കൂടിയതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ). കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) ആകെ 4,869.6 കിലോഗ്രാമിന്റെ കള്ളക്കടത്ത് സ്വർണമാണ് ഡിആർഐയും കസ്റ്റംസും ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ പിടിച്ചെടുത്തത്. ഇതിൽ ഡിആർഐ മാത്രം പിടിച്ചത് 1,319 കിലോഗ്രാം. തൊട്ടുമുൻവർഷം പിടിച്ചെടുത്തത് 600 കിലോ മാത്രമായിരുന്നു. പുറമേ, കസ്റ്റംസ് ഉൾപ്പെടെ മറ്റ് ഏജൻസികൾക്ക് വിവരങ്ങൾ കൈമാറിയതു വഴിയും കൂടുതൽ ‘കള്ള’സ്വർണങ്ങൾ പിടിക്കാനായി എന്നും ഡിആർഐ വ്യക്തമാക്കി.Read More →

കോഴിക്കോട്: കേരളത്തിലെ 9 പ്രധാന നഗരങ്ങളില്‍ ബ്രാഞ്ചുകളുള്ള നമ്പര്‍ വണ്‍ പരസ്യ ഏജന്‍സിയായ വളപ്പില കമ്മ്യൂണിക്കേഷന്‍സിന്റെ ഏറ്റവും അത്യാധുനിക സംവിധാനങ്ങളോടും സൗകര്യങ്ങളോടും കൂടിയ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. തൃശ്ശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്സിലെ ഫാത്തിമ നഗറില്‍ സ്ഥിതി ചെയ്യുന്ന കോര്‍പ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം തൃശൂര്‍ എം.എല്‍.എ പി. ബാലചന്ദ്രന്‍ നിര്‍വഹിച്ചു. മംഗളം മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കല്യാണ്‍ സില്‍ക്സ് മാനേജിങ് ഡയറക്ടര്‍ ടി.എസ് പട്ടാഭിരാമന്‍,Read More →