അസിം പ്രേംജി, രഞ്ജൻ പൈ കണ്‍സോർഷ്യം ആകാശ എയർ ഓഹരി വാങ്ങിയേക്കും

ന്യൂഡൽഹി: വിപ്രോ സ്ഥാപകൻ അസിം പ്രേംജിയുടെ ഫാമിലി ഓഫീസായ പ്രേംജി ഇൻവെസ്റ്റിന്‍റെയും മണിപ്പാൽ ഗ്രൂപ്പിന്‍റെ രഞ്ജൻ പൈയുടെ ഫാമിലി ഓഫീസായ ക്ലേപോണ്ട് ക്യാപിറ്റലിന്‍റെയും നേതൃത്വത്തിലുള്ള കണ്‍സോർഷ്യം ആകാശ എയറിന്‍റെ ബാക്കിയുള്ള ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിനയ് ദുബെയാണ് ഇന്ത്യയിലെ ചെലവുകുറഞ്ഞ എയർലൈനായ ആകാശയുടെ സ്ഥാപകനും സിഇഒയും. 67 ശതമാനം ഓഹരികൾ ദുബെ കുടുംബത്തിന്‍റെയും ജുൻജുൻവാല കുടുംബത്തിന്‍റെ കൈവശമാണ്.Read More →

രശ്മി സലൂജ-ഏറ്റവുമധികം ശമ്പളം വാങ്ങുന്ന വനിതാ സി.ഇ.ഒ

ഡോ. രശ്മി സലൂജ വാർഷിക ശമ്പളം 68.86 കോടി രൂപ. രാജ്യത്ത് ഒരു വനിത സി.ഇ.ഒക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വേതനം. നിക്ഷേപ, സാമ്പത്തിക സേവന കമ്പനിയായ റെലിഗെർ എൻറർപ്രൈസസ് എക്‌സിക്യൂട്ടിവ് ചെയർപേഴ്‌സൻ ഡോ. രശ്മി സലൂജക്കാണ് ഈ ​റെക്കോഡ് പ്രതിഫലം. 2023-24 സാമ്പത്തിക വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സി.ഇ.ഒമാരിൽ ഏഴാമതാണിവർ. ബാങ്കിങ്​, ഇൻഷുറൻസ് മേഖലയിലെ ഒരു കമ്പനിയുടെ തലപ്പത്തുനിന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെRead More →

എസ്‌എംഇ ഐപിഒ: 50 ശതമാനം ഓഹരികളും നഷ്‌ടത്തില്‍

മുംബൈ: എസ്‌എംഇ ഐപിഒകള്‍ പലതും ഈ വര്‍ഷം നിക്ഷേപകര്‍ക്ക്‌ ലാഭം സമ്മാനിച്ചെങ്കിലും നഷ്‌ടം വരുത്തിവെച്ച എസ്‌എംഇ ഓഹരികളുടെ പട്ടിക നീണ്ടതാണ്‌. ഈ വര്‍ഷം ഐപിഒ നടത്തിയ എസ്‌എംഇ ഓഹരികളില്‍ 50 ശതമാനവും ലിസ്റ്റ്‌ ചെയ്‌ത ദിവസം ക്ലോസ്‌ ചെയ്‌ത വിലയേക്കാള്‍ താഴെയാണ്‌ ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌. അമിതവിലയില്‍ പബ്ലിക്‌ ഇഷ്യു നടത്തിയ എസ്‌എംഇ ഐപിഒകള്‍ക്കാണ്‌ തിരിച്ചടി നേരിടേണ്ടി വന്നത്‌. അടിസ്ഥാനപരമായ മികവ്‌ ഇല്ലാത്തതും പല ഓഹരികള്‍ക്കും തിരിച്ചടിയായി. അതേ സമയംRead More →

രജതജൂബിലി നിറവിൽ കെഎൽഎം ആക്സിവ

കൊച്ചി: രാജ്യത്തെ മുൻനിര എൻബിഎഫ്സികളിലൊന്നായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് രജതജൂബിലി നിറവിൽ. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചിയിൽ നടക്കും. കെഎൽഎം ആക്സിവ ജീവനക്കാരുടെ സംഗമം (ഫോർച്യൂൺ 25) ആണ് ജൂബിലി വർഷത്തിലെ ആദ്യപരിപാടി. കേരളത്തിലും പുറത്തുമുള്ള കമ്പനിയുടെ മുഴുവൻ ജീവനക്കാരും വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫ് ഉദ്ഘാടനം ചെയ്യും. ജനുവരിRead More →

പലിശ കുറച്ച്‌ യൂറോപ്യൻ യൂണിയൻ

ഫ്രാങ്ക്ഫർട്ട്: സാമ്പത്തിക മേഖലയിലെ തളർച്ച മറികടക്കാൻ തുടർച്ചയായ നാലാം തവണയും യൂറോപ്യൻ സെൻട്രല്‍ ബാങ്ക്(യുസിബി) മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു. യൂറോപ്പിലെ ഇരുപത് രാജ്യങ്ങളുടെ കേന്ദ്ര ബാങ്കായ യൂറോപ്യൻ സെൻട്രല്‍ ബാങ്ക് മുഖ്യ പലിശ നിരക്ക് നാല് ശതമാനമായാണ് കുറച്ചത്. ഈ വർഷം ഇതുവരെ പലിശ നിരക്കില്‍ ഒരു ശതമാനം കുറവാണുള്ളത്. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവും അടുത്ത ദിവസം മുഖ്യ പലിശ നിരക്ക് കാല്‍Read More →