വായ്പ പലിശനിരക്കുകൾ കുറച്ച് ഫെഡറൽ റിസർവ്
വാഷിങ്ടൺ: വായ്പപലിശനിരക്കുകൾ കുറച്ച് യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. തുടർച്ചയായ മൂന്നാം തവണയാണ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറക്കുന്നത്. 2025ൽ രണ്ട് തവണ കൂടി ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 0.25 ശതമാനത്തിന്റെ കുറവാണ് യു.എസ് കേന്ദ്രബാങ്ക് പലിശനിരക്കുകളിൽ വരുത്തിയിരിക്കുന്നത്. ഫെഡറൽ റിസർവിന്റെ ഓപ്പൺ മാർക്കറ്റ് കമിറ്റി ഒന്നിനെതിരെ 11 വോട്ടുകൾക്കാണ് പലിശനിരക്ക് കുറക്കാനുള്ള തീരുമാനം പാസാക്കിയത്. 4.25 മുതൽ 4.5 ശതമാനമാക്കിയാണ് നിരക്ക് കുറച്ചിരിക്കുന്നത്. ക്ലീവ്‍ലാൻഡ്Read More →





