വിളിച്ചാല്‍ കിട്ടുന്നില്ല, കിട്ടിയാല്‍ കട്ടാകുന്നു, പറയുന്നത് കേള്‍ക്കുന്നില്ല… BSNL നെറ്റ്‌വര്‍ക്കില്‍ പരാതി പ്രളയം
വിളിച്ചാല്‍ കിട്ടുന്നില്ല, കിട്ടിയാല്‍ കട്ടാകുന്നു, പറയുന്നത് കേള്‍ക്കുന്നില്ല… ഇത്തരം പരാതികള്‍ ബി.എസ്.എൻ.എല്‍. വരിക്കാർ പറയാൻ തുടങ്ങിയിട്ട് നാലഞ്ച് മാസമായി. 4ജി ടവറുകള്‍ സ്ഥാപിക്കുന്നതിനാലുള്ള പ്രശ്നങ്ങളാണെന്ന് കമ്ബനി പറയുന്നുണ്ടെങ്കിലും, ഇതിന് ഒരു അറുതി ഉണ്ടാകുന്നില്ലെന്നതാണ് യാഥാർഥ്യം. കോള്‍ വിളിക്കുമ്ബോഴുള്ള പ്രശ്നങ്ങള്‍ ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നാണ് ബി.എസ്.എൻ.എലിന്റെ കസ്റ്റമർ കെയറിലെ ടോള്‍ഫ്രീ നമ്ബരിലേക്ക് വരുന്ന ഭൂരിപക്ഷം പരാതികളും വ്യക്തമാക്കുന്നത്. പ്രധാന പ്രശ്നങ്ങള്‍ ആദ്യവിളിയില്‍ പലപ്പോഴും കിട്ടുന്നില്ല. ഡയല്‍ചെയ്ത് കണക്ടായാല്‍ ആരെങ്കിലും ഒരാള്‍ പറയുന്നതുമാത്രം കേള്‍ക്കാം.Read More →





