2025ൽ 'പവർ' തീരാതിരിക്കട്ടെ! മികച്ച വയർലെസ് പവർബാങ്കുകൾ സ്വന്തമാക്കാം

സമാർട്ട്ഫോൺസ്, സ്മാർട്ട് വാച്ചുകളെല്ലാം തന്നെ ഒരുപാട് ഉപയോഗിക്കപ്പെടുന്ന ഈ കാലത്ത് ഫോണിൽ ചാർജ് നിലനിൽക്കേണ്ടത് വലിയ കാര്യമാണ്. ചാർജിങ്ങിനുള്ള സൊലൂഷ്യൻ എന്ന പോലെ പവർബാങ്കുകൾ നിലവിൽ വിപണിയിലുണ്ട്. വയറുകൾ ഉപയോഗിക്കുന്നത് യാത്രയിലെല്ലാം ബുദ്ധിമുട്ടാണെങ്കിൽ വയർലെസ് പവർബാങ്കുകളും ലഭ്യമാണ്. ഇന്ന് ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും മികച്ച കുറച്ച് വയർലെസ് പവർബാങ്കുകൾ പരിചയപ്പെട്ടാലോ ? 1) പട്രോൺ ഡൈനാമോ ആർക്ക്-Click Here To Buy സ്ലീക്കിയും കോമ്പാക്ടുമായ 10,000 എംഎഎച്ചിനെ വയർലെസ് പവർബാങ്കാണ്Read More →

സർവകാല റെക്കോർഡിൽ ദുബൈ റിയൽ എസ്റ്റേറ്റ്

ദുബൈ: 2024ൽ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖല സർവകാല റെക്കോർഡിൽ. 522.1 ബില്യൺ ദിർഹം മൂല്യമുള്ള 1.80 ലക്ഷം ഇടപാടുകളുമായാണ് മേഖല എക്കാലത്തെയും ഉന്നതിയിൽ എത്തിച്ചേർന്നിട്ടുള്ളത്. ‘ഫാം പ്രോപ്പർട്ടീസ്’ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർക്കറ്റ് റിപ്പോർട്ട് പ്രകാരം യഥാക്രമം 36 ശതമാനവും 27 ശതമാനവും വർധനവാണ് മുൻ വർഷത്തെ അപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും മൂല്യത്തിലും കൈവരിക്കാനായത്. 2023ൽ 411.1 ബില്യൻ ദിർഹം മൂല്യമുള്ള 1,33,100 ഇടപാടുകളാണ് നടന്നിരുന്നത്. പ്രൈമറിRead More →

അവിവാഹിതരായ പങ്കാളികള്‍ക്ക് ഇനി ‘ഓയോ’യില്‍ മുറിയില്ല

ന്യൂഡല്‍ഹി: അവിവാഹിതരായ പങ്കാളികള്‍ക്ക് ഇനി മുറി നല്‍കേണ്ടതില്ലെന്ന പുതിയ ചെക്ക് ഇൻ പോളിസിയുമായി പ്രമുഖ ട്രാവല്‍ ബുക്കിങ് പ്ലാറ്റ്ഫോമായ ‘ഓയോ. കമ്പനിയുടെ പങ്കാളിത്തമുള്ള ഹോട്ടലുകള്‍ക്കായാണ് പുതിയ നയം. ഉത്തർപ്രദേശിലെ മീററ്റിലാണ് ആദ്യം നടപ്പാക്കുക. അവിവാഹിതരായ സ്ത്രീ-പുരുഷന്മാരെ ഓയോ ഹോട്ടലുകളില്‍ പ്രവേശിപ്പിക്കില്ല. ഓയോയില്‍ മുറിയെടുക്കുന്ന പങ്കാളികള്‍ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖ ഹാജരാക്കണം. ഓണ്‍ലൈൻ ബുക്കിങ്ങിനും ഇതു ബാധകമാകും. ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം പാർട്ണർ ഹോട്ടലുകള്‍ക്ക് നല്‍കിയെന്നും കൂടുതല്‍ സ്ഥലങ്ങളിലേക്ക് നയംRead More →

ഡൊണാൾഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചു

വാഷിങ്ടൺ: അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. യു.എസ്. കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിലാണ് ട്രംപിന്റെ വിജയം അംഗീകരിച്ചത്. വൈസ് പ്രസിഡന്റും എതിർ സ്ഥാനാർഥിയുമായിരുന്ന കമലാ ഹാരിസാണ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത്. സമാധാനപരമായ അധികാര കൈമാറ്റത്തിനുള്ള നടപടികൾ തുടങ്ങിയതായി കമലാ ഹാരിസ് അറിയിച്ചു. ജനുവരി 20-ന് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ നവംബർ അഞ്ചിനായിരുന്നു തിരഞ്ഞെടുപ്പ്. 2021 ജനുവരി ആറിന് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യു.എസ്. കോൺഗ്രസ് ചേർന്നപ്പോഴാണ് ട്രംപിന്റെ അനുയായികൾRead More →

ഇപിഎസ് മിനിമം പെൻഷൻ ബജറ്റിൽ 5,000 രൂപയാക്കുമോ?

ന്യൂഡൽഹി: എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) അനുസരിച്ചുള്ള മിനിമം പെൻഷൻ നിലവിൽ ആയിരം രൂപയെന്നത് 5,000 രൂപയായി ഉയർത്തണമെന്ന് കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം വിളിച്ച യോഗത്തിൽ ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടു. പെൻഷൻകാരുടെ ദീർഘകാലമായുള്ള ആവശ്യമാണിത്. 78 ലക്ഷം പെൻഷൻകാരാണുള്ളത്.എട്ടാം ശമ്പള കമ്മിഷൻ ഉടൻ രൂപീകരിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു. ധനമന്ത്രി നിർമല സീതാരാമൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 11 സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. പ്രതിവർഷം 10 ലക്ഷം വരെയുള്ള വരുമാനത്തിന്Read More →