റേഷനുപകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്നതിൽ എതിര്‍പ്പ് നേരിട്ടറിയിച്ച് കേരളം
തിരുവനന്തപുരം: റേഷൻകടകള്‍വഴി ഭക്ഷ്യധാന്യം നല്‍കുന്നതിനുപകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കുന്ന ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി.) പദ്ധതി നടപ്പിലാക്കുന്നതില്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രള്‍ഹാദ്ജോഷിയെ നേരില്‍ക്കണ്ട് മന്ത്രി ജി.ആർ. അനില്‍ എതിർപ്പറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിലാണ് ഡി.ബി.ടി. നടപ്പാക്കുന്നതിനെ സംസ്ഥാനം അനുകൂലിക്കുന്നില്ലെന്ന് ജി.ആർ. അനില്‍ അറിയിച്ചത്. സംസ്ഥാനത്തിന്റെ ആശങ്ക പരിഗണിച്ചുമാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. ഡി.ബി.ടി. നടപ്പാക്കിയാല്‍ റേഷൻ വ്യാപാരികള്‍, ചുമട്ടുതൊഴിലാളികള്‍, റേഷൻവിതരണRead More →





