വി ഗാർഡിന് 1268 കോടി അറ്റാദായം

കൊച്ചി: ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമാതാക്കളായ വി ഗാർഡ് ഇൻഡസ്ട്രീസിന് മൂന്നാം പാദത്തിൽ 1268.65 കോടിയുടെ അറ്റാദായം. മുൻവർഷത്തെ വരുമാനം 1165.39 കോടിയിൽ നിന്ന് 8.9% വളർച്ച. സംയോജിത അറ്റ വരുമാനം 3513.90 കോടിയിൽ നിന്ന് 4039.74 കോടിയായി. ഇലക്ട്രോണിക് വിഭാഗത്തിൽ മികച്ച പ്രകടനത്തിലൂടെ 8.9% വളർച്ച നേടിയെന്ന് എംഡി മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.Read More →

ട്രംപിന്റെ ഭീഷണി; ഇന്ത്യ തീരുവ കുറച്ചേക്കും

ന്യൂ​ഡ​ൽ​ഹി: പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​െൻറ ഭീ​ഷ​ണി​ക്ക്​ പി​ന്നാ​ലെ അ​മേ​രി​ക്ക​യി​ൽ​ നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ തീ​രു​വ കു​റ​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി ഇ​ന്ത്യ. പ്ര​ത്യേ​ക സ്​​​റ്റീ​ൽ, വി​ല​കൂ​ടി​യ മോ​േ​ട്ടാ​ർ സൈ​ക്കി​ളു​ക​ൾ, വി​വി​ധ ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ തീ​രു​വ കു​റ​ച്ചേ​ക്കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ശ​നി​യാ​ഴ്​​ച ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ബ​ജ​റ്റി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ വ്യ​ക്ത​ത വ​രു​ത്ത​ി​യേ​ക്കു​മെ​ന്നും റി​​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ന്ത്യ​​യും ചൈ​ന​യും ബ്ര​സീ​ലു​മ​ട​ക്കം ബ്രി​ക്​​സ്​ രാ​ജ്യ​ങ്ങ​ളെ പേ​രെ​ടു​ത്ത്​ പ​രാ​മ​ർ​ശി​ച്ച ട്രം​പ്​ തി​രി​ച്ചും നി​കു​തി ചു​മ​ത്തു​മെ​ന്ന്​Read More →

18 കാരറ്റ് സ്വർണവും കുതിക്കുന്നു, വില 50,000 കടന്നു; 14 കാരറ്റിനും ആവശ്യക്കാർ ഏറുന്നു

കൊച്ചി: 22 കാരറ്റ് സ്വർണം 60,000 കടന്ന് പുതിയ ഉയരങ്ങളിൽ എത്തിയതിനു പിന്നാലെ 18 കാരറ്റിനും കുതിക്കുന്നു. ഗ്രാമിന് ഇന്ന് 6,275 രൂപയും പവന് 50,200 രൂപയുമാണ് 18 കാരറ്റിന്റെ വില. കഴിഞ്ഞവർഷം ഇതേദിവസം (2024 ജനുവരി 29) 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 4,780 രൂപയും പവന് 38,240 രൂപയുമായിരുന്നു. ഒരുവർഷം ​കൊണ്ട് 11,960 രൂപയാണ് വർധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി വിലയിടിഞ്ഞിരുന്ന 22 കാരറ്റ് സ്വർണത്തിന് ഇന്ന്Read More →

എയർടെൽ, ജിയോ വോയ്സ് കോൾ നിരക്ക് വീണ്ടും കുറച്ചു

കൊല്ലം: ട്രായ് നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും വോയ്സ് പ്ലാനുകളുടെ നിരക്കുകൾ വീണ്ടും കുറച്ചു. ജിയോ നേരത്തേയുള്ള 1958 രൂപയുടെ പ്ലാൻ 1748 രൂപയായി കുറച്ചു. പുതിയ പ്ലാൻ പ്രകാരം 336 ദിവസം (നേരത്തേ 365 ദിവസം) അൺലിമിറ്റഡ് വോയ്സ് കോളുകളും 3600 എസ്എംഎസും ലഭിക്കും. 458 രൂപയുടെ റീച്ചാർജ് പ്ലാൻ 448 രൂപയായും കുറച്ചു. ഇതിൽ 84 ദിവസം അൺലിമിറ്റഡ് വോയ്സ് കോളുകളും 1,000 എസ്എംഎസുംRead More →

പ്രധാനമന്ത്രി മോദി അടുത്തമാസം യുഎസ് സന്ദര്‍ശിക്കുമെന്ന് ട്രംപ്

അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുമായുള്ള ആദ്യ ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ട്രംപിന്റെ പ്രസ്താവന. അടുത്തമാസം അദ്ദേഹം എപ്പോഴെങ്കിലും യുഎസ് സന്ദര്‍ശിക്കുമെന്നും തീയതി നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നും ട്രംപിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇരു നേതാക്കളും തമ്മില്‍ നേരത്തെയുള്ള കൂടിക്കാഴ്ചക്കായി ഇന്ത്യന്‍ പക്ഷം പ്രവര്‍ത്തിക്കുന്നുവെന്ന നയതന്ത്ര വൃത്തങ്ങളിലെ അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.Read More →