കേന്ദ്ര ബജറ്റിലെ പ്രധാന ആദായ നികുതി പരിഷ്‍കാരങ്ങൾ

ന്യൂഡൽഹി: കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പ്രധാന നികുതി പരിഷ്‍കാരങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. മുതിർന്ന പൗരന്മാർക്ക് പലിശയിന്മേൽ നികുതിയിളവിന്റെ പരിധി 50,000 രൂപയിൽനിന്ന് ലക്ഷമാക്കി. വാടകയുടെ ടി.ഡി.എസിനുള്ള വാർഷിക പരിധി 2.40 ലക്ഷം രൂപയിൽനിന്ന് ആറ് ലക്ഷമാക്കി. ഏത് അസസ്‌മെൻറ് വർഷത്തേയും പുതുക്കിയ റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി നിലവിലെ രണ്ട് വർഷത്തിൽനിന്ന് നാല് വർഷമായി ഉയർത്തി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അടക്കുന്ന പണത്തിന് സ്രോതസ്സിൽ (ടി.സി.എസ്) ശേഖരിക്കുന്ന നികുതി ഒഴിവാക്കും. ഇതിന്Read More →

നിരാശയിൽ ഓഹരി വിപണി; നിക്ഷേപകർ ലാഭമെടുത്ത​തോടെ വിപണി നഷ്ടത്തിലേക്ക് വീണു

മുംബൈ: ആദായനികുതി ഇളവുകൾ നൽകിയിട്ടും ഉപഭോഗം വർധിപ്പിക്കാൻ പദ്ധതികളുണ്ടായിട്ടും കേന്ദ്ര ബജറ്റിനോട് ഓഹരി വിപണിക്ക് തണുപ്പൻ പ്രതികരണം. പ്രധാന ഓഹരി സൂചികകളായ നിഫ്റ്റി 26.25 പോയന്റ് നഷ്ടത്തിലും സെൻസെക്സ് 5.39 പോയന്റ് ലാഭത്തിലുമാണ് ശനിയാഴ്ചയിലെ ബജറ്റ് ദിന പ്രത്യേക വ്യാപാരം അവസാനിപ്പിച്ചത്. ബജറ്റ് അവതരണം തുടങ്ങിയപ്പോൾ വിപണിയിൽ ചെറിയൊരു മുന്നേറ്റം ദൃശ്യമായെങ്കിലും അരമണിക്കൂറിനുശേഷം കൂപ്പുകുത്തി. 23,528.60ൽ തുടങ്ങിയ നിഫ്റ്റി ഒരു ഘട്ടത്തിൽ 23,318.30 പോയന്റിലേക്ക് വീണു. ഉച്ചയോടെയാണ് നഷ്ടത്തിൽനിന്ന് കരകയറിയത്.Read More →

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

ദില്ലി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ആദായ നികുതിയിൽ വമ്പൻ ഇളവ് നൽകിയ നിർമ്മല സീതാരാമന്റെ എട്ടാമത്തെ ബജറ്റ് മധ്യ വർഗ്ഗത്തിന്റെ നികുതി ഭാരം കുറച്ചിട്ടുണ്ട്. ബജറ്റ് അവതരണം ആരംഭിക്കുമ്പോൾ തന്നെ മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി സൂചിപ്പിച്ചിരുന്നു. വികസനത്തിനാണ് മുൻതൂക്കമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് ഒറ്റനോട്ടത്തിൽ ആദായനികുതി പരിധി ഉയർത്തി.Read More →

6 മേഖലയിൽ വൻ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് ബജറ്റ്

ന്യൂഡൽഹി: നികുതിയും സാമ്പത്തിക മേഖലയും ഉൾപ്പെടെ 6 മേഖലകളിൽ വലിയ പരിഷ്കാരങ്ങൾക്കാണു ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്റെ വികസന നേട്ടങ്ങളും ഭരണ പരിഷ്കാരങ്ങളും ലോകശ്രദ്ധ ആകർഷിച്ചെന്നും ബജറ്റ് അവതരിപ്പിക്കവേ നിർമല പറഞ്ഞു. ‘‘പൂർണ ദാരിദ്ര്യ നിർമാർജനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ചെലവ് കുറഞ്ഞതും സമഗ്രവുമായ ആരോഗ്യ സംരക്ഷണം എന്നിവ വികസിത ഭാരതത്തിന് ആവശ്യമാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. 5 വർഷത്തിനുള്ളിൽ 6 മേഖലകളിൽRead More →

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പരിധി 5 ലക്ഷമാക്കി

ദില്ലി: കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികളാണ് മന്ത്രി ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. പിഎം ധൻധാന്യ പദ്ധതിക്കായി പ്രത്യേക ഫോക്കസ് കൊണ്ടുവരും. ബീഹാറിന് മഖാനRead More →