ദേശീയ മിനിമം വേതന പരിധി നടപ്പാക്കാൻ കേന്ദ്ര നീക്കം; സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങി

ന്യൂഡൽഹി: രാജ്യത്തെ തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട് 2019-ൽ പാർലമെന്റ് പാസാക്കിയ പൊതുമാനദണ്ഡം (Code on Wages, 2019) ഇന്ത്യയിലുടന്നീളം നിയമപരമായി ബാധകമാക്കുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അവസാനഘട്ട നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ഒരു കേന്ദ്ര ഉപദേശക സമിതി രൂപീകരിക്കാനും തൊഴിൽ മന്ത്രാലയം ഒരുങ്ങുകയാണ്. രാജ്യത്ത് ആദ്യമായി നിയമപ്രകാരമുള്ള ദേശീയ മിനിമം വേതന പരിധി നിശ്ചയിക്കുന്നതിന്റെ ഭാ​ഗമായാണ് ഈ നീക്കം. മിനിമം വേതനം സംബന്ധിച്ച ഈRead More →

ഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ വര്‍ദ്ധനവ്

ന്യൂഡൽഹി: ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 30.43 ബില്യണ്‍ ഡോളറിലേക്ക് കുതിച്ചുയര്‍ന്നതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ച 26.63 ബില്യണ്‍ ഡോളര്‍ എന്ന നിരക്കിനെയും മുന്‍ മാസത്തെ 28.21 ബില്യണ്‍ ഡോളറിനെയും മറികടന്നുകൊണ്ടാണ് ഈ വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. കയറ്റുമതിയിലെ ഇടിവും ഇറക്കുമതിയിലെ വ്യതിയാനങ്ങളും രാജ്യത്തിന്റെ വ്യാപാര സന്തുലിതാവസ്ഥയില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മെയ് മാസത്തില്‍ ചരക്ക് കയറ്റുമതി 45.2 ബില്യണ്‍ ഡോളറില്‍ നിന്ന് 40.41Read More →

9 വര്‍ഷത്തിനിടെ ആദ്യമായി ജീവനക്കാരെ കുറച്ച് എച്ച്ഡിഎഫ്സി ബാങ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കില്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാന കണക്കുകള്‍ പ്രകാരം (മാര്‍ച്ച് 31) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3,343 ജീവനക്കാരുടെ കുറവാണ് ബാങ്കില്‍ രേഖപ്പെടുത്തിയത്. നിലവില്‍ ബാങ്കിന്റെ ആകെ ജീവനക്കാരുടെ എണ്ണം 211,178 ആണ്. മുന്‍വര്‍ഷം ഇത് 214,521 ആയിരുന്നു. എഐ അധിഷ്ഠിത ജോലികള്‍ വര്‍ധിപ്പിച്ചതോടെയാണ് ജീവനക്കാര്‍ കുറഞ്ഞത്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരെ കുറയ്ക്കുന്നത്. ദൈനംദിനRead More →

യുഎസിലെ 11 മുന്‍നിര ഐടി സ്റ്റാര്‍ട്ടപ്പുകളില്‍ വന്‍ നിക്ഷേപവുമായി അസിം പ്രേംജി

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമിട്ട് വന്‍ നിക്ഷേപങ്ങളുമായി വിപ്രോ സ്ഥാപകനും ശതകോടീശ്വരനുമായ അസിം പ്രേംജിയുടെ പ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ‘പ്രേംജി ഇന്‍വെസ്റ്റ്’. ആഗോളതലത്തില്‍ ശ്രദ്ധേയമായ 11 പ്രമുഖ എഐ കമ്പനികളിലാണ് പ്രേംജി ഇന്‍വെസ്റ്റ് ഇതുവരെ നിക്ഷേപം നടത്തിയിട്ടുള്ളത്. ട്രാക്‌സന്‍ (Tracxn) പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരം ഈ കമ്പനികളുടെ ആകെ വിപണി മൂല്യം നിലവില്‍ 43 ബില്യണ്‍ ഡോളറിലെത്തി നില്‍ക്കുന്നു. മുന്‍നിരRead More →

ആപ്പിള്‍-ഓപ്പണ്‍ എഐ സൗഹൃദം തകരുന്നു; വമ്പന്‍ നിയമയുദ്ധത്തിലേക്ക്

ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആപ്പിളും ഓപ്പണ്‍എഐയും തമ്മിലുള്ള സൗഹൃദം തകരുന്നു. ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ രഹസ്യങ്ങള്‍ ഓപ്പണ്‍എഐ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കാലിഫോര്‍ണിയ കോടതിയില്‍ ആപ്പിള്‍ കേസ് ഫയല്‍ ചെയ്തു. മുന്‍ ആപ്പിള്‍ ജീവനക്കാരെയും എക്‌സിക്യൂട്ടീവുകളെയും കൂട്ടുപിടിച്ച്, ആപ്പിളിന്റെ അത്യാധുനിക ഹാര്‍ഡ്വെയര്‍ ഡിസൈനുകള്‍ കൈക്കലാക്കാന്‍ ഓപ്പണ്‍എഐ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തിയെന്നാണ് പരാതി. പ്രത്യേകിച്ച്, ആപ്പിളിന്റെ മുന്‍ വൈസ് പ്രസിഡന്റും ഇപ്പോള്‍ ഓപ്പണ്‍എഐയുടെ ചീഫ് ഹാര്‍ഡ്വെയര്‍ ഓഫീസറുമായ ടാങ് ടാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.Read More →