15 ദിവസത്തിനിടെ 4 ദുബായ് യാത്ര, 14.8 കിലോ സ്വർണം, ശരീരത്തില്‍ ഒളിപ്പിച്ച് കടത്ത്: നടി രന്യ റാവു അറസ്റ്റിൽ

ബെംഗളൂരു ∙ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കന്നഡ നടി രന്യ റാവു അറസ്റ്റിൽ. 14.8 കിലോ സ്വർണമാണ് നടിയിൽ നിന്നും പിടിച്ചെടുത്തത്. ദുബായിൽ നിന്നാണ് രന്യ സ്വർണം കടത്തിയത്. ഡിആർഒ ഓഫിസിൽ നടിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബായ് യാത്ര നടത്തിയത്. സ്വർണക്കടത്തിന്Read More →

‘ഏത് കൊടികുത്തിയ അപ്പന്മാരുടെ മക്കളായാലും നീയൊക്കെ അനുഭവിക്കും’; ഷഹബാസിൻ്റെ മരണത്തിൽ മഞ്ജു പത്രോസ്

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ കുറിപ്പുമായി സിനിമ, സീരിയൽ താരം മഞ്ജു പത്രോസ്. മകന്റെ കൈ വളരുന്നോ കാൽ വളരുന്നോയെന്ന് നോക്കി ജീവിക്കുന്ന ഒരു രക്ഷിതാവാണ് താനെന്നും അതുകൊണ്ട് തന്നെ ഷഹബാസിന്റെ മാതാപിതാക്കൾക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി മനസിലാകുമെന്നും മഞ്ജു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഏത് കൊടികുത്തിയ അപ്പന്മാരുടെ മക്കൾ ആയാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ലെന്നും തൻ്റെ മകനോടായിരുന്നുRead More →

അമിത ഡോസ് ഉറക്കഗുളികകൾ കഴിച്ച് മരിക്കാൻ ശ്രമം; ഗായിക കൽപ്പന ആശുപത്രിയിൽ

തെലങ്കാന: ഗായിക കൽപ്പനയെ അമിത ഡോസ് ഉറക്ക ഗുളികൾകൾ കഴിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് നിസാംപേട്ടിലെ വീട്ടിൽ നിന്നാണ് ഇവരെ അവശ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ ശ്രമമെന്നാണ് സൂചന. 2010-ൽ വിവാഹമോചിതയായ കൽപ്പന നിസാംപേട്ടിലെ ഒരു വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. രണ്ട് ദിവസമായിട്ടും വീടിൻ്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരാണ് ചെന്നൈയിൽ താമസിക്കുന്ന ഇവരുടെ ഭർത്താവ് പ്രസാദിനെ വിവരമറിയിച്ചത്. പോലീസെത്തി വീടിൻ്റെ വാതിൽപ്പൊളിച്ചാണ് കൽപ്പനയെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ ഹൈദരാബാദിലെRead More →

സാങ്കേതിക തകരാറിനെ തുടർന്ന് സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണം റദ്ദാക്കി

വാഷിങ്ടൺ: സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ്എക്സ്. വിക്ഷേപണത്തിന് 40 സെക്കൻഡ് മുമ്പാണ് മിഷൻ കൺട്രോളർമാർ പരീക്ഷണം നിർത്തിയത്. എന്ത് സാങ്കേതിക പ്രശ്നമാണുണ്ടായതെന്ന് സ്പേസ് എക്സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ വിക്ഷേപിച്ച സ്റ്റാർഷിപ്പിന്റെ ഏഴാം പരീക്ഷണം ബഹിരാകാശത്തുവച്ചു പൊട്ടിത്തെറിച്ചിരുന്നു. ടെക്സസിൽ നിന്ന് നാല് കൃത്രിമ ഉപഗ്രഹങ്ങളുമായി സ്റ്റാർഷിപ്പ് വിക്ഷേപിക്കേണ്ടതായിരുന്നു, എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ വിക്ഷേപണത്തെ പ്രതിസന്ധിയിലാക്കി. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ചാൽ വൈകാതെ മറ്റൊരു വിക്ഷേപണം നടക്കുമെന്ന്Read More →

സ്വർണവിലയിൽ വൻ വർധന

തിരുവനന്തപുരം: റെസ്റ്റ് അവസാനിപ്പിച്ച് സ്വർണവില. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ മാറ്റമില്ലാതെയും കുറഞ്ഞും കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 64000 കടന്നു. 64080 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന്റെ വില വീണ്ടും 8000 കടന്നു. ഒരു ഗ്രാംRead More →