ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന ആ ഇന്ത്യൻ സംസ്ഥാനം ഏതെന്നറിയാമോ?

മുംബൈ:ഇന്ത്യയിൽ ഒരു സംസ്ഥാനത്തും സ്വർണത്തിന് ഒരേ വിലയല്ലയുള്ളത്. നഗരവും സംസ്ഥാനവും മാറുന്നതിനനുസരിച്ച് വിലയിൽ വ്യത്യാസം ഉണ്ടാകും.അങ്ങനെയെങ്കിൽ എവിടെയാണ് ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്നതെന്നറിയോമോ? കേരളമാണ് ആ സംസ്ഥാനം. പ്രതിശീർഷ ഗോൾഡ് റാങ്കിങിൽ ഏറ്റവും മുകൾ തട്ടിലുള്ളതും കേരളം തന്നെ. കേരളത്തിൽ സ്വർണത്തിന്റെ വിലക്കുറവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം കുറഞ്ഞ ഇറക്കുമതി ചെലവാണ്. ഏറ്റവും അടുത്തുള്ള തുറമുഖങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാൽ വലിയ തുക ചെലവാകുന്നില്ല. അതു കൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് കുറഞ്ഞRead More →

മദ്യപിച്ച് ബോധം പോയി, തലവച്ച് കിടന്നത് റെയിൽ പാളത്തിൽ ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അടിച്ച് ഫിറ്റാണ്, ബോധം ഇല്ലാ, നേരെ പോയി കിടന്നതാകട്ടെ റെയിൽ പാളത്തിലും. തൊട്ടടുത്തൂടെ ചീറ് പാഞ്ഞ് ഒരു ഗുഡ്സ് ട്രെയിൽ തൊട്ടടുത്തൂടെ കടന്ന് പോയി. പെറുവിന്‍റെ തലസ്ഥാനമായ ലിമയില്‍ നിന്നാണ് ഞെട്ടിക്കുന്ന വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിഡിയോയില്‍ റോഡില്‍ ഒരു വാഹനം നിർത്തിയിട്ടിരിക്കുന്നത് കാണാം. അതിന് തൊട്ടടുത്തുള്ള റെയില്‍വേ ട്രാക്കില്‍ തലവച്ച്, കൈകൾ രണ്ടും നെഞ്ചില്‍ പിണച്ച് വച്ച് ഒരാൾ സുഖമായി ഉറങ്ങുന്നതും കാണാം അല്പ നിമിഷത്തിനുള്ളില്‍ ഒരു ഗുഡ്സ് ട്രെയിൽRead More →

ഇലക്‌ട്രിക് പാസഞ്ചർ വാഹനങ്ങളുടെ വില്പന ഉയർന്നു

മുംബൈ: ഫെബ്രുവരിയിൽ ഇലക്‌ട്രിക് പാസഞ്ചർ വാഹനങ്ങളുടെ (ഇവി) റീട്ടെയ്ൽ വിൽപ്പന ഫെബ്രുവരിയിൽ ഉയർന്നു. വിൽപ്പനയിൽ 18.95 ശതമാനം വർധനയുമായി 8,968 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്. ഈ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സാണ് ഒന്നാമത്. കഴിഞ്ഞ വർഷം ഇതേ മാസം 7,539 യൂണിറ്റ് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയാണ് നടന്നത്. എന്നാൽ, ജനുവരിയിൽ 11,266 യൂണിറ്റുകളാണ് വിറ്റത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) കണക്കുകൾ പുറത്തുവിട്ടത്.ടാറ്റയുടെ 3,825 എണ്ണവും എംജി മോട്ടർRead More →

ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ന്യൂഡൽഹി: അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തുന്ന ഉയർന്ന ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഭീമൻ തീരുവ ഈടാക്കുന്നുവെന്നും അതിനാൽ ഇന്ത്യയിൽ ഉത്പന്നങ്ങൾ വിൽക്കാൻ കഴിയുന്നില്ലെന്നും കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന ആവർത്തിച്ചുകൊണ്ടാണ് ഇന്ത്യ നികുതി കുറയ്ക്കാൻ തയാറായിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തിയത്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഭീമൻ നികുതി ചുമത്തുന്ന ഇന്ത്യൻ വ്യാപാരനയത്തിനെതിരായ വിമർശനം തുടർന്ന ട്രംപ് തീരുവ കുറയ്ക്കാൻ ഇന്ത്യ തയാറായത് ഇന്ത്യയുടെRead More →

ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻ

മുംബൈ: രാജ്യത്തെ ജി.എസ്.ടി നിരക്കുകൾ ഇനിയും കുറയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ജി.എസ്.ടി സ്ലാബുകളുടെ ഏകീകരണം അന്തിമഘട്ടത്തിലാണെന്നും വൈകാതെ തന്നെ ഇത് യാഥാർത്ഥ്യമാകുമെന്നും ധനമന്ത്രി പറഞ്ഞു. ഒന്നുകൂടി പഠിച്ചതിന് ശേഷമായിരിക്കും ജി.എസ്.ടി നിരക്കുകൾ ഏകീകരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. മന്ത്രിമാരുടെ സംഘം ഇതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പൊതുമേഖല ബാങ്കുകളുടെ വളർച്ചക്ക് കുടുതൽ റീടെയിൽ നിക്ഷേപം ആവശ്യമായി വരുമെന്നും നിർമല സീതാരാമൻRead More →