ട്രംപിന്‍റെ തീരുവ ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയിലെ ഈ മേഖലകളെ
അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും, കയറ്റുമതി രംഗത്തെയും എങ്ങനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് വ്യവസായ ലോകവും ഔദ്യോഗിക സംവിധാനങ്ങളും. പ്രാഥമികമായ വിശകലനത്തില്‍ ട്രംപിന്‍റെ തീരുവ യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുക ടെക്സ്റ്റൈല്‍, എഞ്ചിനിയറിംഗ് ഗൂഡ്സ്, ഇലക്ട്രോണിക്സ്, രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. 26 ശതമാനം തീരുവ ചുമത്തപ്പെട്ടതോടെ ഈ മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യണമെങ്കില്‍ ചെലവേറും. ഇത് ഇവയുടെ കയറ്റുമതി കുറയുന്നതിലേക്ക് നയിക്കും.Read More →





