പൊതുമേഖല സ്ഥാപനങ്ങള്‍ കുതിക്കുന്നുവെന്ന് മന്ത്രി പി.രാജീവ്
ആലപ്പുഴ: വ്യവസായ വകുപ്പിലെ 24 പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കിയതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കെ.എസ്.ഡി.പി 50ാം വാർഷികാഘോഷവും മെഡിമാർട്ടും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വകാര്യവല്‍ക്കരിക്കാൻ ഒരുങ്ങിയ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഡി.പി ഇന്ന് ലാഭത്തിലാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റുവരവ് ഈ വർഷം 5,119.18 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. ഓങ്കോളജി പാർക്ക് യാഥാർത്ഥ്യമാകുമ്പോള്‍ കെ.എസ്.ഡി.പി രാജ്യത്തെ മുൻനിര പൊതുമേഖല സ്ഥാപനമാകും.പൊതുമേഖലയെ മത്സരക്ഷമമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. കയർ കോർപ്പറേഷനും കയർഫെഡുംRead More →





