ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പായി ChatGPT

മുംബൈ: ഡൗണ്‍ലോഡിങ്ങില്‍ ഇൻസ്റ്റഗ്രാമിനെയും ടിക് ടോകിനെയും പിന്നിലാക്കി ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി. മാർച്ചില്‍ 4.6 കോടി ഡൗണ്‍ലോഡുമായി ലോകത്ത് ഒന്നാമതെത്തി. ആപ്പ് ഫിഗേഴ്സ് എന്ന അനലറ്റിക്സ് കമ്പനിയാണ് ഇതുസംബന്ധിച്ച കണക്കു പുറത്തുവിട്ടത്. ചിത്രങ്ങള്‍ തയ്യാറാക്കുന്ന പുതിയ ടൂള്‍ ചാറ്റ് ജിപിടിയില്‍ ഉള്‍പ്പെടുത്തിയതിനു ശേഷമാണ് ഡൗണ്‍ലോഡ് ഉയർന്നത്. ജിബിലി മാതൃകയിലുള്ള സ്റ്റുഡിയോ ആർട്ട് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായതാണ് ഇതിനുകാരണം. ഈ ഫീച്ചർ പരീക്ഷിക്കാൻ ദശലക്ഷക്കണക്കിനുപേരാണ് ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്. മാർച്ചിലെRead More →

ഒന്നിന് പിറകെ ഒന്നായി രാജ്യത്തെ ബാങ്കുകൾ വായ്പ പലിശ കുറയ്ക്കുന്നു

ദില്ലി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായ രണ്ടാം തവണയും കുറച്ചതോടെ രാജ്യത്തെ ബാങ്കുകൾ എല്ലാം തന്നെ വായ്പ പലിശ നിരക്കുകൾ കുറച്ചു തുടങ്ങി. എസ്‌ബി‌ഐ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ ബാങ്കുകൾ ഭവന വായ്പകളുടെ റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്കുകൾ കുറച്ചിട്ടുണ്ട്. വായ്പാ നിരക്കുകൾ കുറച്ച ബാങ്കുകൾ ഇവയാണ്സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: എസ്‌ബി‌ഐ ഇബി‌എൽ‌ആർ 25 ബേസിസ് പോയിന്റ് വരെRead More →

യുഎസില്‍നിന്ന് ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നത് നിർത്താൻ ചൈന

ബെയ്ജിങ്: അമേരിക്കൻ വിമാനക്കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാൻ രാജ്യത്തെ വിമാനക്കമ്പനികള്‍ക്ക് നിർദേശം നല്‍കി ചൈന. അമേരിക്കയില്‍നിന്ന് ബോയിങ് വിമാനങ്ങളോ വിമാനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികള്‍ വാങ്ങുന്നതും നിർത്തിവെക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുവ ഉയർത്താനുള്ള യു.എസ് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിൻറെ തീരുമാനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം താറുമാറായ സാഹചര്യത്തിലാണ് ചൈനയുടെ നടപടി. ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 145 ശതമാനമാക്കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയർത്തിയിരുന്നു. പിന്നാലെ യു.എസ്. ഉത്പന്നങ്ങള്‍ക്കുമേല്‍ ചൈനRead More →

ആഗോള ആയുധ വിപണിയില്‍ വൻശക്തിയാവാൻ ഇന്ത്യ

ന്യൂഡല്‍ഹി: ആഗോള ആയുധവിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറാൻ തന്ത്രപ്രധാനമായ നീക്കവുമായി ഇന്ത്യ. കാലങ്ങളായി റഷ്യൻ ആയുധങ്ങളെ ആശ്രയിക്കുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ആയുധക്കയറ്റുമതിക്ക് ശ്രമിക്കുന്നത്. ഇതിലൂടെ ഇന്ത്യ തന്ത്രപരമായ പ്രതിരോധ ബന്ധം വളർത്തിയെടുക്കാൻ ശ്രമിക്കുകയാണ്. ആയുധവില്‍പ്പന ലക്ഷ്യമിട്ട് ചില രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് ഡിഫൻസ് അറ്റാഷെമാരെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്രസർക്കാർ സ്വീകരിക്കുന്നുണ്ട്. അതാത് സർക്കാരുമായി നേരിട്ട് പ്രതിരോധ ഇടപാടുകള്‍ നടത്തുന്നത് ലക്ഷ്യമിട്ടാണ് നയതന്ത്രനീക്കം. ഇതിന് പുറമെ ഇത്തരം രാജ്യങ്ങള്‍ക്ക്Read More →

ഇന്ത്യൻ ഉല്‍പ്പന്നങ്ങളുടെ അതിവിശാല ശേഖരമൊരുക്കാൻ ദുബൈയില്‍ ഭാരത് മാര്‍ട്ട്

ദുബൈ: പ്രവാസി ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി ഭാരത് മാര്‍ട്ട് 2026 അവാസനത്തോടെ യുഎഇയിൽ പ്രവര്‍ത്തനം ആരംഭിക്കും. ദുബൈയിലെ ജബല്‍ അലി ഫ്രീ സോൺ ഏരിയയില്‍ 27 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ, വിശാലമായ റീട്ടെയ്ല്‍, ഷോറൂമുകള്‍, വെയര്‍ഹൗസ് സ്പേസുകള്‍ എന്നിവയടക്കം വമ്പന്‍ സൗകര്യങ്ങളുമായാണ് ഭാരത് മാര്‍ട്ട് തുറക്കുക. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങൾ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറേഷ്യ എന്നിവിടങ്ങളിലെ വിപണി കീഴടക്കും. ഇന്ത്യൻ ഉൽപന്നങ്ങളുടെRead More →