പിവിആര്‍ ഐനോക്‌സ് വീണ്ടും ലാഭത്തിലേക്ക്; വരുമാനം കൂടുതലും ഭക്ഷണ വില്‍പനയില്‍ നിന്ന്

ഇന്ത്യയിലെ മുന്‍നിര മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ശൃംഖലയായ പിവിആര്‍ ഐനോക്‌സ് വീണ്ടും ലാഭത്തിലേക്ക്. സിനിമ കാണാനെത്തിയവരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധനവും ടിക്കറ്റ്, ഭക്ഷണ- പാനീയ വില്‍പനയിലെ വളര്‍ച്ചയുമാണ് കമ്പനിയെ വലിയൊരു തിരിച്ചു വരവിന് സഹായിച്ചത്. ജൂണ്‍ 30-ന് അവസാനിച്ച പാദത്തിലെ സാമ്പത്തിക കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കമ്പനി മിന്നുന്ന നേട്ടം കൈവരിച്ചത്. നഷ്ടത്തില്‍ നിന്ന് 56.5 കോടിയുടെ ലാഭത്തിലേക്ക്കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് (ഏപ്രില്‍ – ജൂണ്‍ പാദത്തില്‍) 54 കോടി രൂപയുടെRead More →

മാലിന്യം വിറ്റ് സംസ്ഥാനത്തിന് 205 കോടിയുടെ വരുമാനം

കൊച്ചി: സംസ്ഥാനത്തെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാലിന്യം ശേഖരിച്ചു വിറ്റതിലൂടെ ഹരിത കര്‍മസേന നേടിയത് 40 കോടിയോളം രൂപ. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ (പുനരുപയോഗ സാധ്യതയുള്ള പാഴ്‌വസ്തുക്കള്‍) സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനിക്കു വിറ്റാണ് ഹരിതകര്‍മസേന പണം സമ്പാദിച്ചത്. ഈ കാലയളവില്‍ സംസ്ഥാനം ആകെ നേടിയത് 205.20 കോടി രൂപയാണ്. കമ്പനി ഇതുവരെ 2,08,491 ടണ്‍ അജൈവ പാഴ്‌വസ്തുക്കള്‍ ശേഖരിച്ച്Read More →

കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധന

ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസനത്തിൽ 2026 – 27 സാമ്പത്തിക വർഷത്തിൽ അനുവദിച്ചത് റെക്കോർഡ് തുകയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാനത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടിയിലധികം വർധനയാണ് ഉണ്ടായത്. 2009-14 കാലഘട്ടത്തിൽ പ്രതിവർഷം 372 കോടി മാത്രമായിരുന്ന കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതം, 2026-27 സാമ്പത്തിക വർഷത്തിൽ 3,795 കോടിയായി ഉയർന്നതായി അദ്ദേഹം പറഞ്ഞു. ലോക്സഭയിൽ നൽകിയ മറുപടിയിലാണ് സംസ്ഥാനത്തെ റെയിൽവേ വികസന പദ്ധതികളുടെ വിശദാംശങ്ങൾRead More →

ഇന്ത്യൻ സ്റ്റീൽ കമ്പനികൾ ആഭ്യന്തര വിപണിയിലേക്ക് തിരിയുന്നു

ന്യൂഡൽഹി: ആഗോള സ്റ്റീൽ വിപണിയിലെ ഈ മാറ്റങ്ങൾ ഇന്ത്യൻ സ്റ്റീൽ നിർമാതാക്കളുടെ തന്ത്രങ്ങളിലും വലിയ വഴിത്തിരിവിന് കാരണമാകുന്നു. യൂറോപ്പ് ഇറക്കുമതി നിയന്ത്രണങ്ങൾ ശക്തമാക്കുകയും ചൈന കുറഞ്ഞ വിലയിൽ സ്റ്റീൽ കയറ്റുമതി വർധിപ്പിക്കുകയും ചെയ്തതോടെ, ഇന്ത്യൻ സ്റ്റീൽ കമ്പനികൾ ഇപ്പോൾ ആഭ്യന്തര വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. യൂറോപ്പും ബ്രിട്ടനും മുമ്പ് ഇന്ത്യൻ സ്റ്റീൽ കയറ്റുമതിയിലെ പ്രധാന വിപണികളായിരുന്നു. എന്നാൽ പുതിയ ഇറക്കുമതി നിയന്ത്രണങ്ങളും കാർബൺ നികുതി പോലുള്ള നടപടികളും കാരണംRead More →

75,000 കോടി നഷ്ടത്തിലെന്ന് രാജ്യത്തെ എണ്ണക്കമ്പനികള്‍

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റ് യുദ്ധസമയത്ത് എണ്ണ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് വിറ്റതിലൂടെ വന്‍ നഷ്ടം നേരിട്ടുവെന്ന അവകാശവാദവുമായി എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാറിന് മുന്നില്‍. ഇതുമൂലം സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ 75,000 കോടിയുടെ നഷ്ടമുണ്ടായെന്നാണ് എണ്ണകമ്പനികളുടെ അവകാശവാദം. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നീ എണ്ണകമ്പനികളാണ് സര്‍ക്കാറിന് മുമ്പാകെ എത്തിയിരിക്കുന്നത്. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയതിന് ശേഷം നഷ്ടത്തിലാണ് എണ്ണവില്‍ക്കുന്നതെന്നാണ് കമ്പനികളുടെ അവകാശവാദം. എന്നാല്‍, രാജ്യാന്തര വിപണിയില്‍ ബ്രെന്റ്Read More →