ജീവനക്കാരുടെ ബോണസ് വെട്ടിക്കുറച്ചതായി ഇൻഫോസിസ്
ബെംഗളൂരു: ബിസിനസ് സമ്മർദ്ദങ്ങളും കുറഞ്ഞ സാമ്പത്തിക ഫലങ്ങളും ചൂണ്ടിക്കാട്ടി, 2025 മാർച്ച് പാദത്തിലെ പെര്‍ഫോമന്‍സ് ബോണസുകൾ കുറയ്ക്കുന്നതിനെക്കുറിച്ച് ജീവനക്കാർക്ക് ഇൻഫോസിസ് മുന്നറിയിപ്പ് നൽകി. സോഫ്റ്റ്‌വെയർ സേവന മേഖലയിലെ തുടർച്ചയായ അനിശ്ചിതത്വങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നീക്കം എന്ന് ഇക്കണോമിക് ടൈംസിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എച്ച്ആർ ടീമും ഡെലിവറി മാനേജർമാരും തമ്മിൽ അടുത്തിടെ നടന്ന ഒരു വീഡിയോ കോൺഫറൻസിന് ഇടയിലാണ് ഇൻഫോസിസ് ‘ബോണസ് കട്ട്’ പ്രഖ്യാപനം നടത്തിയത്.Read More →





