വടകര: പ്രധാന നാളികേര ഉത്പാദകരാജ്യങ്ങളായ ഇൻഡൊനീഷ്യയും ഫിലിപ്പീൻസും ആഭ്യന്തര നാളികേര വ്യവസായമേഖലയെ ശക്തിപ്പെടുത്താൻ പച്ചത്തേങ്ങ കയറ്റുമതിയിലേർപ്പെടുത്തിയ നിയന്ത്രണം തേങ്ങയുടെ ആഗോള ആവശ്യകത ഉയർത്തുന്നു. ഫിലിപ്പീൻസില്‍ പച്ചത്തേങ്ങ കയറ്റുമതിക്ക് നിരോധനമുണ്ട്. പുതിയ സാഹചര്യത്തില്‍ ഇത് കർശനമാക്കി. ആറുമാസത്തേക്ക് പച്ചത്തേങ്ങ കയറ്റുമതി നിരോധിക്കാൻ ഇൻഡൊനീഷ്യൻ വ്യവസായമന്ത്രാലയവും ശുപാർശ ചെയ്തു. കയറ്റുമതിചെയ്യുന്ന മറ്റ് നാളികേര ഉത്പന്നങ്ങള്‍ക്ക് ചുങ്കമേർപ്പെടുത്താനും ശുപാർശയുണ്ട്. ഈ നീക്കം ആഗോളവിപണിയില്‍ നാളികേരക്ഷാമത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുയർന്നതോടെ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തേങ്ങ വാങ്ങിക്കൂട്ടുന്നുണ്ട്. ഇത്Read More →

കറൻസി നോട്ട് അച്ചടിക്കാൻ റിസർവ് ബാങ്ക് ചെലവിട്ട പണത്തിൽ വൻ വർധന

ന്യൂഡൽ‍ഹി: കറൻസി അച്ചടിക്കാനുള്ള ചെലവിൽ ഒരു വർഷത്തിനിടെ 25% വർധനയുണ്ടായി എന്ന് റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2023–24ൽ 5,101 കോടി രൂപയായിരുന്ന ചെലവ് കഴിഞ്ഞ വർഷം 6,373 കോടിയായി. വിനിമയത്തിലുള്ള കറൻസികളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 6 ശതമാനവും മൂല്യത്തിൽ 5.6 ശതമാനവും വർധനയുണ്ടായി. 15,507 കോടി കറൻസി നോട്ടുകളും 13,712 കോടി നാണയങ്ങളുമാണ് രാജ്യത്തുള്ളത്. ഇവയുടെ മൂല്യം യഥാക്രമം 36.88 ലക്ഷം കോടി രൂപയും 36,589Read More →

ജാപ്പനീസ് ജനപ്രിയ ടൂവീലർ ബ്രാൻഡായ ഹോണ്ട തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഇ-വോ (E-VO) ചൈനയിൽ അവതരിപ്പിച്ചു. പ്രാദേശിക കമ്പനിയായ ഗ്വാങ്‌ഷൂവുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്. വിപണിയിൽ ഈ മോട്ടോർസൈക്കിളിന്റെ വില CNY30,000 മുതൽ CNY37,000 വരെ, അതായത് ഏകദേശം 3.56 ലക്ഷം മുതൽ 4.39 ലക്ഷം രൂപ വരെയാണ്. ഒറ്റ ചാർജിൽ 170 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന രണ്ട് ബാറ്ററി പായ്ക്കുകൾക്കൊപ്പം ഹോണ്ട ഇ-വോ ഇലക്ട്രിക് മോട്ടോർസൈക്കിൾ ലഭ്യമാകും.Read More →

സുസുക്കി ഇ-ആക്സസ് ഇലക്ട്രിക്ക് സ്‍കൂട്ടർ വിപണിയിലേക്ക്

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ സുസുക്കി തങ്ങളുടെ ആദ്യത്തെ ഇ-സ്കൂട്ടർ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. സുസുക്കി ഇ-ആക്സസ് ജൂൺ മാസത്തിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ. 2025 ലെ ഇന്ത്യ മൊബിലിറ്റി എക്‌സ്‌പോയിലാണ് സുസുക്കി ഇന്ത്യയ്‌ക്കായുള്ള ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ ഇ-ആക്‌സസ് അനാച്ഛാദനം ചെയ്‌തത്. കമ്പനിയുടെ ഹരിയാനയിലെ പ്ലാന്റിൽ സ്കൂട്ടറിന്റെ ഉത്പാദനം ഇതിനകം ആരംഭിച്ചു. സുസുക്കി ഇ-ആക്സസ് പുറത്തിറക്കുന്നതിനുള്ള തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക്Read More →

അമേരിക്കന്‍ ഡോളറിനെ തകര്‍ത്ത് റഷ്യന്‍ റൂബിള്‍

അമേരിക്കന്‍ ഡോളറിനെതിരെ റഷ്യന്‍ റൂബിള്‍ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. പോസിറ്റീവ് ജിയോപൊളിറ്റിക്കല്‍ സംഭവവികാസങ്ങളും ആഗോള എണ്ണ വിപണികളിലെ അനുകൂല സാഹചര്യങ്ങളും റൂബിളിനെ പിന്തുണച്ചതായി വിശകലന വിദഗ്ധര്‍ പറയുന്നു. നിരവധി മാസങ്ങളായി ശക്തി പ്രാപിച്ചുവരുന്ന റഷ്യന്‍ കറന്‍സി, കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് ഡോളറിനെതിരെ 78 റൂബിളില്‍ താഴെയായി വ്യാപാരം നടത്തി, 2023 മെയ് മധ്യത്തിന് ശേഷമുള്ള റൂബിളിന്റെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ളRead More →