‘നെഹ്‌റുവിന്റെ കൗശലക്കാരനായ കൂട്ടുകാരന്‍’
ബുദ്ധിശാലിത്വവും നയതന്ത്ര വൈദഗ്ധ്യവും രാഷ്ട്രീയ കൗശലവും ഒരു വ്യക്തിയില്‍ ഇത്ര സമഞ്ജസമായി സമ്മേളിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ നമുക്ക് വെങ്ങാലില്‍ കൃഷ്ണന്‍ കൃഷ്ണമേനോന്‍ എന്ന പേരില്‍ വിളിക്കാം. ഇന്ത്യന്‍ ചരിത്രത്തിലെ ഒരു അത്യപൂര്‍വ കഥാപാത്രം. കോഴിക്കോട് പന്നിയങ്കരയില്‍ ജനനം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിശ്വസ്തന്‍. ലോകവേദികളില്‍ ഇന്ത്യയുടെ വാദമുഖങ്ങള്‍ അത്ര തീക്ഷ്ണതയോടെ അവതരിപ്പിച്ച മറ്റൊരു ഇന്ത്യക്കാരന്‍ ഉണ്ടാകില്ല. അന്താരാഷ്ട്രതലത്തില്‍ ഇത്രമേല്‍ ആഘോഷിക്കപ്പെട്ട മറ്റൊരു മലയാളിയും. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരRead More →





