രണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 7.2 ശതമാനം വളര്‍ച്ച കൈവരിച്ചതായി പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച്.രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യമാണ് ജിഡിപി.സാമ്പത്തിക വളര്‍ച്ചയുടെ അളവുകോലാണിത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 5.6 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് ശക്തമാണ് ഇത്തവണത്തേത്. അതേസമയം ഒന്നാംപാദ വളര്‍ച്ചയായ 7.8 ശതമാനത്തെ അപേക്ഷിച്ച് നേരിയ ഇടിവ്.Read More →





