ബിഎസ്എന്‍എല്ലിന്റെ നഷ്ടം പെരുകുന്നു

ബെംഗളൂരു: പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ (BSNL) വീണ്ടും കനത്ത നഷ്ടത്തിലേക്ക്. 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) കമ്പനിയുടെ അറ്റനഷ്ടം 1,357 കോടി രൂപയായി ഉയര്‍ന്ന. 4 ജി നെറ്റ്‌വര്‍ക്ക് വിന്യാസത്തിനായി നടത്തിയ വന്‍ മൂലധന നിക്ഷേപമാണ് നഷ്ടം കൂടാന്‍ പ്രധാന കാരണം. മുന്‍പാദത്തില്‍ 1,048 കോടി രൂപയും മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തില്‍ 1,241.7 കോടി രൂപയുമായിരുന്നു നഷ്ടം. 2025 സാമ്പത്തിക വര്‍ഷത്തില്‍ 25,000 കോടിRead More →

ജെമിനി 3 അവതരിപ്പിച്ച് ഗൂഗിൾ

ഗൂഗിളിന്‍റെ പുത്തൻ എഐ മോഡലായ ജെമിനി 3 അവതരിപ്പിച്ചു. ഗൂഗിൾ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച മോഡൽ എന്നാണ് അവകാശവാദം. ഇപ്പോൾ ലഭ്യമായിട്ടുള്ള എഐ മോഡലുകളിൽ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു. ഗണിത പ്രശ്‌നങ്ങളും കോഡിങും കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ മികവ് പുലർത്തുമെന്നാണ് ഗൂഗിളിന്‍റെ ഉറപ്പ്. സെർച്ച് ഉൾപ്പെടെയുള്ള തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെല്ലാം ജെമിനി 3 ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് ഗൂഗിളിന്‍റെ ഉറപ്പ്. എല്ലാ ഉപയോക്താക്കൾക്കും ജെമിനി ആപ്പിലും ഇത്Read More →

നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ നിർമാണം അടുത്ത മാസം

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ നിർമാണം ഡിസംബറിൽ തുടങ്ങും. ഇതിനു മുന്നോടിയായി ഉദ്യോഗസ്ഥസംഘം സ്ഥല പരിശോധന നടത്തി. ചീഫ് പ്രോജക്ട് മാനേജർ കണ്ണൻ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ മാരിമുത്തു എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേയിലെ വിവിധ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച പരിശോധനയ്ക്കെത്തിയത്. കെട്ടിടം നിർമിക്കുന്നതിനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ സൗകര്യമുണ്ടോ എന്നറിയാൻ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. സ്റ്റേഷൻ കെട്ടിടം, ഫുട്ട് ഓവർബ്രിഡ്ജ്, എസി വെയ്‌റ്റിങ് ഹാൾ, ടിക്കറ്റ് കൗണ്ടർ, ലിഫ്റ്റ്Read More →

രാജ്യത്തെ പെയിന്റ് വിപണി കുതിക്കുന്നു

കൊച്ചി: വ്യാവസായിക, ഡെക്കറേറ്റീവ് മേഖലയിലെ മികച്ച വില്‍പ്പനയുടെ കരുത്തില്‍ രാജ്യത്തെ പെയിന്റ് വിപണി കുതിക്കുന്നു. ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനിയായ ഏഷ്യൻ പെയിന്റ്‌സിന്റെ അറ്റാദായം മുൻവർഷം ഇതേകാലയളവിനേക്കാള്‍ 43 ശതമാനം ഉയർന്ന് 993.59 കോടി രൂപയിലെത്തി. പ്രവർത്തന വരുമാനം മുൻവർഷത്തേക്കാള്‍ 6.4 ശതമാനം വർദ്ധനയോടെ 8,513.70 കോടി രൂപയായി. അതേസമയം കാലം തെറ്റി പെയ്ത മഴ മൂലം ഏപ്രില്‍ മുതല്‍Read More →

പുതിയ കിയ സെൽറ്റോസ് ആഗോള ലോഞ്ച് ഡിസംബർ 10ന്

ഡിസംബർ 10 ന് കൊറിയയിൽ ആഗോളതലത്തിൽ രണ്ടാം തലമുറ കിയ സെൽറ്റോസ് അരങ്ങേറ്റം കുറിക്കും. 2026 ന്റെ തുടക്കത്തിൽ ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്യും. ഈ മോഡൽ കുറച്ചുകാലമായി പരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കനത്ത കാമഫ്ലേജ് ധരിച്ചിരിക്കുന്ന നിലയിൽ വാഹനം നിരവധി തവണ പരീക്ഷണത്തിനിടെ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ തലമുറയെ അപേക്ഷിച്ച് 2026 കിയ സെൽറ്റോസിൽ സമൂലമായ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ഉണ്ടാകുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഈ തലമുറ മാറ്റത്തോടെ,Read More →