രാജ്യത്തെ സ്വർണ ഇറക്കുമതിയിൽ വർധന
മലപ്പുറം: രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ വൻ വർധന. ഒക്ടോബറിലെ കണക്കു പ്രകാരം ഇന്ത്യയുടെ സ്വർണ ഇറക്കുമതി രണ്ടര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ദീപാവലിക്ക് മുന്നോടിയായുള്ള വിലയിടിവ് വ്യാപാരികളെ കൂടുതൽ സ്വർണം വാങ്ങാൻ പ്രേരിപ്പിച്ചെന്നാണ് വിലയിരുത്തൽ. ഒക്ടോബറിലെ ഇന്ത്യയുടെ ഇറക്കുമതി ഒരു വർഷം മുമ്പുള്ളതിനേക്കാൾ 60 ശതമാനത്തോളം ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഇറക്കുമതി കൂടിയത് ഇന്ത്യൻ സമ്പദ്ഘടനക്ക് ഉത്തേജനം നൽകുന്നതാണെന്ന് വ്യാപാരRead More →




