ഡി​ജി​റ്റ​ൽ ഇടപാടുകൾ കുതിക്കുമ്പോഴും ഡിമാൻഡ് കുറയാതെ നോട്ടുകൾ

കൊച്ചി: സാമ്പത്തിക മേഖലയിൽ സമ്പൂർണ ഡിജിറ്റൽ ഇടപാടുകൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കുമ്പോഴും വിപണിയിൽ കറൻസി നോട്ടുകളുടെ ഉപയോഗം കുറയുന്നില്ല. ഫോണുകൾ, സ്വർണം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മുതൽ വാഹനങ്ങൾ വരെ വാങ്ങുമ്പോൾ രണ്ട് ലക്ഷം രൂപ വരെ നോട്ടുകളായി നൽകുന്നത് തുടരുന്നു. നൽകുന്നവരുടെ എണ്ണം കൂടുകയാണെന്ന് വ്യാപാര മേഖലയിലുള്ളവർ പറയുന്നു. പ്രതിദിനം വ്യാപാര ഇടപാടുകളിൽ കറൻസിയായി പരമാവധി നൽകാവുന്ന തുക രണ്ട് ലക്ഷമായാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. മറ്റ്Read More →

കേന്ദ്രം ലക്ഷ്യം വെച്ചതിലും ഇരട്ടി ലാഭവിഹിതം നൽകി ഞെട്ടിച്ച് ആർബിഐ

മുംബൈ: സർക്കാരിന് അപ്രതീക്ഷിത സമ്മാനവുമായി ആ‍ർബിഐ. ബജറ്റിൽ ലക്ഷ്യം വച്ചിരുന്നതിലും ഇരട്ടിയാണ് ഇത്തവണ ആർബിഐയുടെ ലാഭവിഹിതം. വിദേശ നിക്ഷേപങ്ങളിൽ നിന്ന് മികച്ച പലിശ ലഭിച്ചതാണ് ആർബിഐയുടെ വിഹിതം ഉയരാൻ കാരണം. 2024 സാമ്പത്തിക വർഷം 2.1 ലക്ഷം കോടി രൂപയുടെ റെക്കോഡ് ലാഭവിഹിതം നൽകുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ജിഡിപിയുടെ 0.2-0.3 ശതമാനം വരെയാണ് ആർബിഐ ലാഭവിഹിതമായി കൈമാറിയിരിക്കുന്നത്. ബജറ്റ് ലക്ഷ്യത്തിലും ഉയർന്ന ലാഭവിഹിതം നൽകിയ ആർബിഐ നടപടിRead More →

ബില്‍ പേയ്മെന്റ് ബിസിനസ് യൂറോനെറ്റിലേക്ക് മാറ്റി പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്ക്

പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്ക് (പി.പി.ബി.എല്‍) ബില്‍ പേയ്മെന്റ് ബിസിനസ് യൂറോനെറ്റ് സര്‍വീസസ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ നിരവധി ഡിജിറ്റല്‍ പേയ്മെന്റ് ബിസിനസുകള്‍ക്ക് വേണ്ട ബാക്കെന്‍ഡ് സെറ്റില്‍മെന്റ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന അമേരിക്കന്‍ പേയ്മെന്റ് ടെക്നോളജി കമ്പനിയാണ് യൂറോനെറ്റ്. പി.പി.ബി.എല്‍ അടുത്തിടെ റീട്ടെയില്‍ പോയിന്റ് ഓഫ് സെയില്‍സ് ബിസിനസ് ആര്‍.ബി.എല്‍ ബാങ്കിലേക്കും വ്യാപാരി പേയ്മെന്റുകളുമായി ബന്ധപ്പെട്ട ബിസിനസ് ആക്‌സിസ് ബാങ്കിലേക്കുമായി മാറ്റിയിരുന്നു. ഇനി പി.പി.ബി.എല്ലിന്റെ ബില്‍ പേയ്മെന്റുകള്‍Read More →

ബാങ്ക് ജീവനക്കാർ എടുക്കുന്ന വായ്പലാഭിക്കുന്ന തുകയ്ക്ക് നികുതി ഈടാക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ബാങ്കുകൾ അവരുടെ ജീവനക്കാർക്കു നൽകുന്ന പലിശരഹിതമോ കുറഞ്ഞ പലിശയോടെ ഉള്ളതോ ആയ വായ്പകളിലൂടെ ലാഭിക്കുന്ന പണം ആദായനികുതിയുടെ പരിധിയിൽ വരുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. പൊതുമേഖല ബാങ്കുകളിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിനു ജീവനക്കാർക്കു തിരിച്ചടിയാകുന്നതാണ് തീരുമാനം. ആദായനികുതി നിയമത്തിലെ 17(2)(8), ആദായനികുതി ചട്ടത്തിലെ 3(7)(i) വകുപ്പുകളുടെ സാധുത ശരിവച്ചുകൊണ്ടാണ് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തം ജീവനക്കാർക്കുള്ള ആനുകൂല്യമായി നൽകുന്ന ഇത്തരം വായ്പകളിലൂടെRead More →

എസ്.ബി.ഐയുടെ വാർഷിക ലാഭം 67,085 കോടി രൂപ

മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്.​ബി.​ഐ)​യു​ടെ 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ മൊ​ത്തം ലാ​ഭ​ത്തി​ൽ 20.55 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന. 67,084.67 കോ​ടി രൂ​പ​യാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ലാ​ഭം. 2022-23ൽ ​ഇ​ത് 55,648.17 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച പാ​ദ​വ​ർ​ഷ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ 18 ശ​ത​മാ​ന​മാ​ണ് കൂ​ടി​യ​ത്. അ​വ​സാ​ന പാ​ദ വ​ർ​ഷ​ത്തി​ൽ അ​റ്റാ​ദാ​യം 21,384.15 കോ​ടി രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ പാ​ദ​ത്തി​ൽ 18,093.84 കോ​ടിRead More →