ഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽ
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ ശക്തിപ്പെടുത്തുന്നതിനായി, കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കുമായും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് കേന്ദ്രമന്ത്രി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. കൂടിക്കാഴ്ചയുടെ ഫോട്ടോയും പങ്കിട്ടു. യുഎസിലെ താരിഫ് തർക്കത്തിനു ശേഷമുള്ള വലിയ കൂടിക്കാഴ്ച, ഉഭയകക്ഷി സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ളRead More →





