കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പള പരിഷ്കരണ കുടിശ്ശികയിലെ രണ്ടാം ഗഡുവും സർക്കാർ തടഞ്ഞു
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും സ്കൂൾ-കോളേജ് അധ്യാപകരുടെയും ശമ്പളപരിഷ്കരണ കുടിശ്ശികയുടെ രണ്ടാം ഗഡുവും തത്‌കാലം പി.എഫിൽ ലയിപ്പിക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് സർക്കാർ തീരുമാനമെന്നു വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. ഇതോടെ, മൂവായിരത്തോളം കോടി രൂപയുടെ ബാധ്യത സർക്കാരിന് തത്‌കാലം ഒഴിവായി. ഇത്രയും തുക പി.എഫിൽ ലയിപ്പിക്കുമ്പോൾ അത് പബ്ലിക് അക്കൗണ്ടിൽ വരുന്നതിനാൽ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നതിനാലാണ് രണ്ടാംഗഡു കുടിശ്ശിക നീട്ടിവെക്കാൻ തീരുമാനിച്ചതെന്ന് സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ പൊതുധനസ്ഥിതിയെ ബാധിക്കുന്ന പ്രശ്നമായതിനാലാണ്Read More →




