വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി; വിമാന ഇന്ധന വില കുറച്ച് എണ്ണ കമ്പനികൾ
ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി എണ്ണ കമ്പനികൾ. 19കിലോ വാണിജ്യ സിലിണ്ടറിന് 15 രൂപയുടെ വർധനയാണ് വരുത്തിയിരിക്കുന്നത്. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തുന്നത്. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1,769.50 രൂപയായി ഉയർന്നു. അതേസമയം, എണ്ണകമ്പനികൾ വിമാന ഇന്ധനവില കുറച്ചിട്ടുണ്ട്. ഏവിയേഷൻ ഫ്യൂവലിന്റെ വില കിലോRead More →


