സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് 1120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സ്വർണവില 52000 ത്തിലേക്കെത്തി. 12 ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില ഇത്രയും താഴുന്നത്. ഏപ്രിൽ 20 മുതൽ 1600 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6615 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5535Read More →

കോഴിക്കോട്: സ്വർണവിലയിൽ തുടർച്ചയായ രണ്ടാംദിനവും ഇടിവ്. ഇന്ന് പവന് 1120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 52,920 രൂപയായി. ഇന്നലെ ഇത് 54,040 രൂപയായിരുന്നു. ഗ്രാമിന് 140 രൂപ കുറഞ്ഞ് ഇന്നത്തെ വില 6615 രൂപയാണ്. ഏപ്രിൽ 19ന് പവന് 54,520 എന്ന റെക്കോർഡ് വിലയിൽ സ്വർണം എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാല് ദിവസംകൊണ്ട് 1600 രൂപ കുറഞ്ഞത്. വൻ കുതിപ്പ് നടത്തിയ സ്വർണവിലയിലെ ഇപ്പോഴുണ്ടായ കുറവ് വിവാഹRead More →

ആപ്പിള്‍ ഇന്ത്യയില്‍ 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഇത് നടപ്പാക്കുക. നിലവില്‍ 1.5 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ ആപ്പിളിന് വേണ്ടി ജോലി ചെയ്യുന്നത്. ടാറ്റ ഇലക്ട്രോണിക്സാണ് ആപ്പിളിന്റെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍. ആപ്പിള്‍ ഇന്ത്യയില്‍ നിയമനങ്ങള്‍ ത്വരിതപ്പെടുത്തുകയാണെന്നും ഇതിന്റെ ഫലമായാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതെന്നും പിടിഐയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്Read More →

അൾട്രാടെക് സിമൻ്റ് ശേഷി വ‌ദ്ധിപ്പിക്കുന്നു

ബെംഗളൂരു: ആദിത്യ ബിർള ഗ്രൂപ്പ് കമ്പനിയായ അൾട്രാടെക് സിമൻ്റ്, ഇന്ത്യ സിമൻ്റ്‌സിൽ നിന്ന് ഒരു ഗ്രൈൻഡിംഗ് യൂണിറ്റ് 315 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. രണ്ട് യൂണിറ്റുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിന് 504 കോടി രൂപ കൂടി നിക്ഷേപിക്കും. അൾട്രാടെകിന്റെ ബോർഡ്, ഇന്ത്യ സിമൻ്റ്‌സ് ലിമിറ്റഡിൽ നിന്ന് മഹാരാഷ്ട്രയിലെ പാർളിയിൽ ക്യാപ്‌റ്റീവ് റെയിൽവേ സൈഡിംഗിന് പുറമേ പ്രതിവർഷം 1.1 ദശലക്ഷം ടൺ സ്ഥാപിത ശേഷിയുള്ള ഒരു ഗ്രൈൻഡിംഗ് യൂണിറ്റ് 315 കോടിRead More →

അദാനി കമ്പനികളിലേക്ക് വീണ്ടും നിക്ഷേപം ഒഴുക്കി GQG പാർട്‌ണേഴ്‌സ്

മുംബൈ: രാജീവ് ജെയിനിന്റെ GQG പാർട്‌ണേഴ്‌സ് ആറ് അദാനി ഗ്രൂപ് കമ്പനികളിലെ തങ്ങളുടെ ഓഹരികൾ മാർച്ച് പാദത്തിൽ ഏകദേശം 8,300 കോടി രൂപ വർദ്ധിപ്പിച്ചു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വന്ന ശേഷം അദാനി ഓഹരികൾ തകർച്ചയിലേക്ക് കൂപ്പു കുത്തിയപ്പോഴും രാജീവ് ജെയിനിന്റെ GQG പാർട്‌ണേഴ്‌സ് അദാനി ഓഹരികളിൽ വൻ നിക്ഷേപം നടത്തിയിരുന്നു. അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി പോർട്ട്സ്Read More →