14 വർഷങ്ങൾക്കുശേഷം റബർ വില 200ൽ
കോട്ടയം: 14 വർഷങ്ങൾക്കുശേഷം 200ൽ തൊട്ട് റബർ വില. 2012ലായിരുന്നു ഇതിനുമുമ്പ് റബർ വില 200 രൂപയിലെത്തിയത്. വെള്ളിയാഴ്ച ആർ.എസ്.എസ് നാല് ഇനത്തിന് റബർ ബോർഡ് പ്രഖ്യാപിച്ച വില കിലോക്ക് 195 രൂപയായിരുന്നെങ്കിലും 200 രൂപക്കാണ് കോട്ടയത്ത് കച്ചവടം നടന്നത്. മഴമൂലം ഉൽപാദനം കുറഞ്ഞതിനാൽ വ്യാപാരികൾ കൂടിയ നിരക്കിൽ ഷീറ്റ് വാങ്ങുകയായിരുന്നു. അടുത്ത ദിവസങ്ങളിലും വില ഉയർന്നു നിൽക്കുമെന്നാണ് സൂചന. 2021 ഡിസംബറിൽ റബർ വില കിലോക്ക് 191രൂപയിലെത്തിയിരുന്നു. പിന്നീട്Read More →



