വിമാന ഇന്ധന ചെലവ്; സർവിസുകൾ വെട്ടിക്കുറച്ച് ആഗോള വിമാനക്കമ്പനികൾ
ബെർലിൻ: യു.എസ്, ഇസ്രായേൽ -ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിമാനസർവിസുകൾ വെട്ടിക്കുറച്ച് ആഗോള വിമാനക്കമ്പനികൾ. വേനൽക്കാല വിമാന ഷെഡ്യൂളിൽ നിന്ന് 20,000 ഹ്രസ്വ-ദൂര സർവീസുകൾ ഒഴിവാക്കുമെന്ന് ലോകത്തിലെ മുൻനിര എയർലൈനുകളിൽ ഒന്നായ ലുഫ്താൻസ അറിയിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജെറ്റ് ഇന്ധന വില ഇരട്ടിയിലധികമായ സാഹചര്യത്തിലാണ് തീരുമാനം. ഇതിലൂടെ ഏകദേശം 40,000 ടൺ ജെറ്റ് ഇന്ധനം ലാഭിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞയാഴ്ച ലുഫ്താൻസ സിറ്റിലൈൻ റീജിയണൽ യൂണിറ്റ് അടച്ചുപൂട്ടുകയും ഇന്ധനം മാത്രംRead More →





