ആരോഗ്യ ടൂറിസം മേഖലയ്ക്ക് ശക്തിപകര്‍ന്ന് ‘മെഡിക്കല്‍ വാല്യൂ ട്രാവല്‍ മീറ്റ് ‘

മുഴുവന്‍ രാജ്യങ്ങളില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനസര്‍വ്വീസ് വരും: സിയാല്‍ എം.ഡി എസ് സുഹാസ് കൊച്ചി: കേരളത്തിലെ ആരോഗ്യ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ശക്തിപകരുകയെന്ന ലക്ഷ്യത്തോടെ മെഡിക്കല്‍ ടൂറിസം ഫെസിലിറ്റേഴ്‌സ് ഫോറം ഓഫ് കേരള (കെഎംടിഎഫ്എഫ്) ന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ‘മെഡിക്കല്‍ വാല്യൂ ട്രാവല്‍ മീറ്റ് സംഘടിപ്പിച്ചു. എറണാകുളം ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന സമ്മേളനം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് ഉദ്ഘാടനംRead More →

ആരോഗ്യ ടൂറിസം വകുപ്പ് ആരംഭിക്കണം; വിദേശ രാജ്യങ്ങളില്‍ പ്രചാരണം ശക്തിപ്പെടുത്തണം

കൊച്ചി: കേരളത്തിന്റെ ആരോഗ്യ ടൂറിസം മേഖല ശക്തിപ്പെടുത്താന്‍ വിദേശരാജ്യങ്ങളില്‍ പ്രചാരണം ശക്തിപ്പെടുത്തണമെന്നും ടൂറിസം കൂടാതെ ആരോഗ്യ ടൂറിസം എന്ന പേരില്‍ പ്രത്യേക വകുപ്പ് ആരംഭിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും മെഡിക്കല്‍ ടൂറിസം ഫെസിലിറ്റേഴ്‌സ് ഫോറം ഓഫ് കേരള (കെഎംടിഎഫ്എഫ്) ന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ‘മെഡിക്കല്‍ വാല്യൂ ട്രാവല്‍ മീറ്റില്‍ ‘കേരളത്തിലെ ആരോഗ്യ ടൂറിസത്തിന്റെ വളര്‍ച്ച’ ‘നേട്ടങ്ങളൂം ആനൂകൂല്യങ്ങളും’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച ആവശ്യപ്പെട്ടു.Read More →

കൊച്ചി: വ്യാപാര ആവശ്യങ്ങൾക്ക് കൊണ്ടുപോകുന്ന സ്വർണത്തിന് മാത്രമേ ഇ-വേ ബിൽ ഏർപ്പെടുത്തൂവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഉപഭോക്താക്കൾ ഒരുതരത്തിലും ഇതിന്‍റെ പരിധിയിൽ വരില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇ-വേ ബിൽ നടപ്പാക്കുന്നത് സംബന്ധിച്ച് സ്വർണ വ്യാപാര മേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ്​ മന്ത്രി ഇക്കാര്യം അറിയിച്ചത്​. രണ്ടുലക്ഷം രൂപക്ക്​ മുകളിലുള്ള സ്വർണ൦ ഒരിടത്തുനിന്ന്​ മറ്റൊരിടത്തേക്ക്​ കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന്​ വ്യാപാരികൾ അറിയിച്ചു. കുറഞ്ഞ പരിധി 500 ഗ്രാമായിRead More →

ഓസ്ട്രേലിയയിലേക്ക് എങ്ങനെ കുടിയേറാം ?വിദഗ്ധരുടെ ക്ലാസുകളുമായി എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ

ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത് എങ്ങനെ?, സൗജന്യ ബോധവത്ക്കരണ ക്യാമ്പയിനുമായി എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ കൊച്ചി: ഓസ്ട്രേലിയയിലേക്ക് സ്ഥിരതാമസത്തിനും വിദ്യാഭ്യാസത്തിനും ശ്രമിക്കുന്നവര്‍ക്ക് നിയമ സഹായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന സൗജന്യ ബോധവത്കരണ ക്യാമ്പയിന് തുടക്കമിട്ട് ഓസ്ട്രേലിയയില്‍ ആസ്ഥാനമായ എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ മെല്‍ബണ്‍, ബ്രിസ്ബേന്‍, പെര്‍ത്ത്, ഡാര്‍വിന്‍ എന്നിവിടങ്ങളിലും ദുബൈയിലും തിരുവനന്തപുരത്തും കൊച്ചിയിലും എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയയുടെ സേവനം ലഭ്യമാണ്.മൈഗ്രേഷന്‍Read More →

ന്യൂഡൽഹി: ഉള്ളിവില ഇനിയും ഉയരുമെന്ന് ആശങ്കയുമായി വ്യാപാരികൾ. സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് മേഖലയിലെ വ്യാപാരി അസോസിയേഷനുകളും വിദഗഗ്ധരും ചൂണ്ടിക്കാട്ടുന്നു. വരൾച്ച സമാനമായ സാഹചര്യത്തെ തുടർന്ന് മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഉള്ളിയുടെ ഉൽപാദനം കുറഞ്ഞതാണ് ഇപ്പോഴുള്ള വില വർധനക്കുള്ള കാരണം. ഉള്ളിയുടെ റീടെയിൽ വിലയിൽ 20 ശതമാനം വർധനവാണ് ഉണ്ടായത്. മൊത്തവ്യാപാരശാലകളിലെ വില 15 ശതമാനവും ഉയർന്നു. കഴിഞ്ഞ വർഷം ഇതേസമയത്ത് കിലോഗ്രാമിന് 21 രൂപയായിരുന്നു റീടെയിൽ വിപണിയിലെ ഉള്ളിവില.Read More →