കേന്ദ്ര ബജറ്റ് 2024: ഊര്‍ജ്ജ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധന നിക്ഷേപത്തില്‍ 14% വര്‍ധന നിലനിര്‍ത്തി സര്‍ക്കാര്‍

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എട്ട് പവര്‍ കമ്പനികള്‍ ഇടക്കാല രേഖയില്‍ നിര്‍ദ്ദേശിച്ച 67,286.01 കോടി രൂപയുടെ മൂലധന നിക്ഷേപത്തില്‍ 14 ശതമാനം വര്‍ദ്ധനവ് നിലനിര്‍ത്തി യൂണിയന്‍ ബജറ്റ്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2023-24 ലെ 59,119.55 കോടി രൂപയെ അപേക്ഷിച്ച് 2024 ഫെബ്രുവരി 1ന് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ എട്ട് വൈദ്യുതി മേഖലാ സ്ഥാപനങ്ങളില്‍ നിന്ന് 67,286.01 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ നല്‍കിയത്. 2023-24Read More →

ടെലികോം മന്ത്രാലയത്തിന് 1.28 ലക്ഷം കോടി രൂപയുടെ വിഹിതം; ബിഎസ്എന്‍എലിനായി നീക്കിവെച്ചിരിക്കുന്നത് വൻ തുക

ന്യൂഡൽഹി: കേന്ദ്ര ബജറ്റില്‍ ടെലികോം മന്ത്രാലയത്തിന് 1.28 ലക്ഷം കോടി രൂപയുടെ വിഹിതം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരമന്‍. മന്ത്രാലയത്തിന് കീഴിലെ പദ്ധതികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായ നീക്കിവെച്ച ഫണ്ടില്‍ സിംഹഭാഗവും പൊതുേമഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനാണ്. 1 ലക്ഷം കോടി രൂപ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ബന്ധപ്പെട്ട ചെലവുകള്‍ക്കാണ്. ഇതില്‍ 82,916 കോടി രൂപ ബിഎസ്എന്‍എല്‍ നവീകരിക്കാനും ടെക്നോളജി അപ്ഗ്രേഡ് ചെയ്യാനുമായി മാറ്റിവെച്ചിട്ടുണ്ട്. ഭാരത് സഞ്ചാര് നിഗം ​ലിമിറ്റഡിലെ ജീവനക്കാരും മഹാനഗർRead More →

തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി മാനുഫാക്ചറിങ് മേഖലയ്ക്ക് പ്രാധാന്യം നൽകി ബജറ്റിൽ പദ്ധതികൾ

കൊച്ചി: രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനുള്ള പദ്ധതികൾക്ക് രൂപം നൽകുകയാണ് ബജറ്റിലെ പ്രധാന നിർദേശങ്ങളിലൊന്ന്. ഇതിന് ആവശ്യമായ തൊഴിൽ നൈപുണ്യം വികസിപ്പിക്കുകയും ഒപ്പം രാജ്യത്തെ ഒരു ഉത്പാദക രാജ്യമാക്കി മാറ്റുക എന്നതും ബജറ്റ് പ്രഖ്യാപനങ്ങൾ ലക്ഷ്യം വയ്ക്കുന്നുണ്ട്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയാണ് (എംഎസ്എംഇ) തങ്ങൾ കാണുന്ന ‘വികസിത ഭാരത’ത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന 4 മേഖലകളിലൊന്ന് എന്ന് ബജറ്റിൽ വ്യക്തമാക്കുകയും ചെയ്യുന്നു. അടുത്ത 5 വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കള്‍ക്ക്Read More →

കൊച്ചി/ കോട്ടയം: സ്വർണത്തിന്‍റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ ആറ്​ ശതമാനമായും പ്ലാറ്റിനത്തിന്‍റേത്​ 6.4 ശതമാനമായും കുറച്ചതിനെ ഓൾ​ കേരള ഗോൾഡ്​ ആന്‍ഡ്​​ സിൽവർ മർച്ചന്‍റ്​സ്​ അസോസിയേഷൻ (എ.കെ.ജി.എസ്​.എം.എ) സ്വാഗതം ചെയ്തു. ഇത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. കസ്റ്റംസ് ഡ്യൂട്ടി കുറക്കൽ ആഭ്യന്തര ആഭരണ നിർമാതാക്കൾക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഗുണം ചെയ്യും. കള്ളക്കടത്ത് കുറക്കാൻ ഇടയാക്കും. എസ്.എം.ഇകൾക്കും എം.എസ്.എം.ഇകൾക്കും പ്രവർത്തന മൂലധന വായ്പയുടെ വ്യാപ്തി വർധിപ്പിച്ചത് ഈ യൂനിറ്റുകളെRead More →

കോഴിക്കോട്: മൂന്നാം മോദി സർക്കാറിന്‍റെ ആദ്യ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് മുസ്​ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇന്ത്യയെ മറന്ന ബജറ്റ് എന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കേന്ദ്ര സർക്കാറിന് തന്നെ എങ്ങനെ മുന്നോട്ട് പോകുമെന്ന് നിശ്ചയമില്ലാത്ത ബജറ്റ് ആണ്. കേരളത്തിൽ ഒരു എം.പി ഉണ്ടായാൽ പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്. എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ല. ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം നൽകുന്നത്. ഭൂരിപക്ഷമില്ലാത്ത സർക്കാറിനെ തൽകാലംRead More →