ബജറ്റ്: ഏറ്റവും കൂടിയ വിഹിതം ലഭിച്ചത് പ്രതിരോധ മന്ത്രാലയത്തിന്, 6,21,940 കോടി
ന്യൂഡൽഹി: ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്രബജറ്റിൽ ഏറ്റവും കൂടുതൽ വിഹിതം ലഭിച്ചത് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്. ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിന് പ്രഖ്യാപിച്ചത് 6,21,940 കോടി രൂപയാണ്. മുൻ ബജറ്റിനേക്കാൾ 4.79 ശതമാനം വർധനയാണിത്. മൊത്തം ബജറ്റിന്റെ 13 ശതമാനവും പോയത് പ്രതിരോധ മന്ത്രാലയത്തിലേക്കാണ്. മറ്റ് എല്ലാ മന്ത്രാലയങ്ങളിലും വെച്ച് കൂടുതൽ തുകയാണ് പ്രതിരോധ വകുപ്പിന് അനുവദിച്ചത്. സമ്പന്നവും സ്വാശ്രയവുമായ ‘വിക്ഷിത് ഭാരത്’ എന്നതിലേക്ക് നീങ്ങാൻ ബജറ്റ് സഹായിക്കുമെന്ന്Read More →



