സ്റ്റോം എക്‌സ് പുറത്തിറക്കി ഇന്ത്യൻ ഓയിൽ

കൊച്ചി: റേസിംഗ് കാറുകൾക്ക് അനുയോജ്യമായ ഹൈ ഒക്ടേൻ റേസിംഗ് ഇന്ധനമായ സ്റ്റോം എക്‌സ് പുറത്തിറക്കി ഇന്ത്യൻ ഓയിൽ. മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ വച്ച് ഇന്ത്യൻ നാഷണൽ കാർ റേസിംഗ് ചാമ്പ്യൻഷിപ്പിനിടെയായിരുന്നു പുതിയ ഇന്ധനം പുറത്തിറക്കിയത്. ഇന്ത്യൻ ഓയിലും മദ്രാസ് മോട്ടോർ സ്‌പോർട്‌സ് ക്ലബ്ബും (എംഎംഎസ്‌സി) സ്റ്റോം എക്‌സ് കൈമാറ്റ കരാറിലും ഒപ്പു വെച്ചു. ഇന്ത്യൻ ഓയിൽ ഡയറക്ടർമാരായ വി.സതീഷ് കുമാറി(മാർക്കറ്റിംഗ്)ന്റെയും അലോക് ശർമ(ആർ ആൻഡ് ഡി)യുടെയും എംഎംഎസ്‌സി ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിൽRead More →

പോര്‍ഷെ ഇന്ത്യയുടെ റീട്ടെയില്‍ വില്‍പ്പനയില്‍ 40% വളര്‍ച്ച

ബെംഗളൂരു: ജനുവരി-ജൂണ്‍ കാലയളവില്‍ തങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 40 ശതമാനം വര്‍ധിച്ച് 489 യൂണിറ്റായി ഉയര്‍ന്നതായി പോര്‍ഷെ ഇന്ത്യ അറിയിച്ചു. അവലോകന കാലയളവില്‍ കയെന്‍, മകാന്‍ മോഡലുകളുടെ മികച്ച വില്‍പ്പനയാണ് കമ്പനി നേടിയതെന്ന് ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാവ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയില്‍ ഒരു പോര്‍ഷെ സ്വന്തമാക്കാനുള്ള ഉപഭോക്താക്കളുടെ ആഗ്രഹം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024 ന്റെ ആദ്യ പകുതി കമ്പനിക്ക് എക്കാലത്തെയും മികച്ചതാണെന്ന് കാണുന്നുവെന്ന് പോര്‍ഷെ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ മനോലിറ്റോRead More →

കേന്ദ്ര ബജറ്റ്: സ്മാര്‍ട്ട്ഫോൺ വില കുറയാനിടയില്ല, കാരണമറിയാം

മൊബൈൽ ഫോണുകളുടെയും ചാർജറുകളുടേയും കസ്റ്റംസ് തീരുവകുറച്ചുകൊണ്ടുള്ള ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം മൊബൈൽ ഫോണുകളുടെ വില കുറയുന്നതിനിടയാക്കുമെന്ന പ്രതീക്ഷയ്ക്ക് ഇടയാക്കിയിരുന്നു. കസ്റ്റംസ് തീരുവയിൽ നിന്ന് അഞ്ച് ശതമാനമാണ് സർക്കാർ വെട്ടിക്കുറച്ചത്. ഇതോടെ 20 ശതമാനം ഉണ്ടായിരുന്ന ചുങ്കം 15 ശതമാനമായി കുറഞ്ഞു. എന്നാൽ ഇതിൽ ഉപഭോക്താക്കൾ കാര്യമായി ആഹ്ളാദിക്കേണ്ടതില്ലെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. കസ്റ്റംസ് തീരുവയിലെ കുറവ് ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ വിലക്കുറവിന് കാരണമായേക്കില്ലെന്ന് അവർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ആറ് വർഷക്കാലം കൊണ്ട്Read More →

സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 2,960 രൂപ

കൊച്ചി: കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു. പവൻ വില 760 രൂപയിലേക്കാണ് താഴ്ന്നത്. 51,200 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 95 രൂപ കുറഞ്ഞ് 6,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കേന്ദ്ര ബജറ്റ് അവതരണം നടന്ന 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2,960 രൂപയുടെ കുറവ് വിപണിയിൽ രേഖപ്പെടുത്തി. ബജറ്റ് അവതരണRead More →

‘പീറ്റർ ഇംഗ്ലണ്ട്’ ബ്രാൻഡ് നെയിം അനധികൃതമായി ഉപയോഗിച്ച കടക്കെതിരെ ആദിത്യ ബിർള ഗ്രൂപ്പ് കോടതിയിൽ

ഡൽഹി: ‘പീറ്റർ ഇംഗ്ലണ്ട്’ ബ്രാൻഡ് നെയിം അനധികൃതമായി കടയുടെ പേരിൽ ഉപയോഗിക്കുന്നത് വിലക്കി ഡൽഹി ഹൈകോടതി. ഡൽഹിയിലെ ഫ്രണ്ട്സ് എന്ന വസ്ത്രസ്ഥാപനത്തോടാണ് പേരിൽ നിന്ന് ‘പീറ്റർ ഇംഗ്ലണ്ട്’ മാറ്റാൻ നിർദേശിച്ചത്. തങ്ങളുടെ ബ്രാൻഡ് നെയിം അനധികൃതമായി ഉപയോഗിക്കുന്നെന്ന് കാട്ടി ബ്രാൻഡ് ഉടമകളായ ആദിത്യ ബിർള ഗ്രൂപ്പ് നൽകിയ പരാതിയിലാണ് നടപടി. ഡൽഹിയിലെ ആദിത്യ ബിർളയുടെ കീഴിലുള്ള ‘പീറ്റർ ഇംഗ്ലണ്ട്’ കടയുടെ തൊട്ടടുത്താണ് ഫ്രണ്ട്സ് എന്ന വസ്ത്രസ്ഥാപനം പീറ്റർ ഇംഗ്ലണ്ടിന്‍റെ പേര്Read More →