രാജ്യത്തിന്റെ കടം 185 ട്രില്യണ്‍ രൂപയായി ഉയരും

ന്യൂഡൽഹി: നിലവിലെ വിനിമയ നിരക്കും പൊതു അക്കൗണ്ടും മറ്റ് ബാധ്യതകളും അനുസരിച്ചുള്ള വിദേശ വായ്പ ഉള്‍പ്പെടെയുള്ള കടം ഈ സാമ്പത്തിക വര്‍ഷത്തില്‍ 185 ട്രില്യണ്‍ രൂപയായി അല്ലെങ്കില്‍ ജിഡിപിയുടെ 56.8 ശതമാനമായി ഉയരുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. 2024 മാര്‍ച്ച് അവസാനത്തോടെ മൊത്തം കടം 171.78 ട്രില്യണ്‍ അല്ലെങ്കില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 58.2 ശതമാനമാണ്, ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍Read More →

സ്റ്റീല്‍ മേഖലയില്‍ 30,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകും

ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റീല്‍ മേഖലയില്‍ 30,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി സ്റ്റീല്‍ മന്ത്രാലയം. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പാദന ശേഷി 25 ദശലക്ഷം ടണ്‍ വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുവരെ കൈവരിച്ച പുരോഗതി കണക്കിലെടുക്കുമ്പോള്‍, 2029 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ മൊത്തം 29,500 കോടി രൂപയുടെ നിക്ഷേപവും ഉല്‍പാദന ശേഷി 25 ദശലക്ഷം ടണ്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് മന്ത്രാലയ സെക്രട്ടറി നാഗേന്ദ്ര നാഥ് സിന്‍ഹRead More →

സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് (SGB). ഭൗതിക സ്വര്‍ണത്തിന് പകരം അതേ മൂല്യമുള്ള കടപ്പത്രങ്ങളില്‍ (Bond) നിക്ഷേപിച്ച് മികച്ച നേട്ടം (return) സ്വന്തമാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. നിക്ഷേപം ഭൗതിക സ്വര്‍ണത്തിലേക്ക് ഒഴുക്കുന്നതിന് പകരം, രാജ്യത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുക, സ്വര്‍ണ ഇറക്കുമതി കുറയ്ക്കുകയും അതു വഴി വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ നിയന്ത്രിക്കുകയുമായാണ് കേന്ദ്രം പദ്ധതിയിലൂടെ ഉന്നമിട്ടത്. എന്നാല്‍Read More →

12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പിഎസ്‍സി പരീക്ഷകൾക്കും മാറ്റം

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, തൃശൂർ, കാസർകോട്, കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണു നാളെ അവധി. ഇവിടങ്ങളിൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല. നാളെ ( ജൂലൈ 31) മുതൽ  ഓഗസ്റ്റ് രണ്ടു വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായിRead More →

സമ്മതമില്ലാതെ അക്കൗണ്ടിൽ നിന്നും പ്രതിവർഷം 12 രൂപ വീതം ഈടാക്കി; എസ്.ബി.ഐ നഷ്ടപരിഹാരം നൽകണം

കൊച്ചി: കസ്റ്റമറുടെ സമ്മതമില്ലാതെ അക്കൗണ്ടിൽ നിന്നും പ്രതിവർഷം 12 രൂപ വീതം അഞ്ചു വർഷം ഈടാക്കിയ ബാങ്ക് 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. തൃപ്പൂണിത്തുറ സ്വദേശി കെ. വിശ്വനാഥൻ എസ്.ബി.ഐ തൃപ്പൂണിത്തുറ ശാഖക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കമീഷന്റെ ഉത്തരവ്. പരാതിക്കാരന്റെ രേഖാമൂലമുള്ള അനുവാദമില്ലാതെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും 2015 മുതൽ പ്രതിവർഷം 12 രൂപ പ്രധാനമന്ത്രി സുരക്ഷ ഭീമ യോജനRead More →