ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്ന് കോൾഡ് സ്റ്റോറേജിലാക്കിയ ബോണ്ടുകളുടെ വിൽപന അദാനി ഇന്ന് തുടങ്ങും
ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസസ് ആദ്യ ബോണ്ട് വിൽപനക്ക് തുടക്കം കുറിക്കുന്നു. ബുധനാഴ്ച മുതൽ അദാനിയുടെ ബോണ്ടുകൾ നിക്ഷേപകർക്ക് വാങ്ങാവുന്നതാണ്. വിവിധ വഴികളിലൂടെ നിക്ഷേപം സ്വരൂപിക്കുന്നതിനിന്റെ ഭാഗമായാണ് ഇപ്പോൾ ബോണ്ടുകളും അദാനി ഗ്രൂപ്പ് ഇറക്കുന്നത്. 800 കോടി രൂപയാണ് ബോണ്ട് വിൽപനയിലൂടെ അദാനി ഗ്രൂപ്പ് സ്വരൂപീക്കാൻ ഒരുങ്ങുന്നത്. ബോണ്ടുകളിൽ 60 ശതമാനം ഉയർന്ന വരുമാനക്കാർക്കും റീടെയിൽ നിക്ഷേപകർക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്. 30 ശതമാനം നോൺ ഇൻസ്റ്റിറ്റ്യൂണൽ നിക്ഷേപകർക്ക് വേണ്ടിയാണ്Read More →



