ഓപറേഷൻ തൂഫാൻ; മലപ്പുറത്ത് എം.ഡി.എം.എയുമായി കോളജ് വിദ്യാർഥിനി അടക്കം നാലുപേർ പിടിയിൽ
മലപ്പുറം: അരീക്കോട് സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന മിന്നൽ റെയ്ഡിൽ, 14.120 ഗ്രാം എം.ഡി.എം.എയുമായി കോളജ് വിദ്യാർഥിനി ഉൾപ്പെടെ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. സംസ്ഥാനവ്യാപകമായി ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തിവരുന്ന ‘ഓപറേഷൻ തൂഫാന്റെ’ ഭാഗമായായിരുന്നു നടപടി. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച അതീവ രഹസ്യവിവരത്തെ തുടർന്ന് അരീക്കോട് പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ നീക്കത്തിലാണ് അരീക്കോട് കൈപ്പകുളത്തുള്ള സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്ന് പ്രതികൾ വലയിലാകുന്നത്. വിപണിയിൽRead More →





