ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ഏറ്റവും പ്രധാന കയറ്റുമതി ഇനമായി സ്മാർട്ട്ഫോണുകൾ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഐറ്റമായി സ്മാർട്ട്‌ഫോണുകൾ. ആപ്പിൾ ഐഫോണുകൾ ആണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. കയറ്റുമതിയുടെ കാര്യത്തിൽ സ്മാർട്ട്ഫോണുകൾ മറികടന്നതാകട്ടെ, വജ്രത്തെയും. സാമ്പത്തിക വർഷത്തിന്റെ ജൂൺ പാദത്തിൽ രാജ്യത്ത് നിന്ന് 1.44 ബില്യൺ ഡോളറിന്റെ വജ്രങ്ങൾ കയറ്റുമതി ചെയ്തപ്പോൾ സ്മാർട്ട്‌ഫോൺ കയറ്റുമതി 2 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ യുഎസിലേക്കുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതി 1.42 ബില്യൺ ഡോളറിലെത്തിയിരുന്നു. ഇന്ത്യയുടെ സ്മാർട്ട്ഫോൺRead More →

ഭിന്നശേഷി കുട്ടികൾക്ക് ഒരു കോടി രൂപ സഹായവുമായി എം. എ. യൂസഫലി

ഹരിപ്പാട് : മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന കുരുന്നുകൾക്ക് ആശ്രയമായ ഹരിപ്പാടിലെ സബർമതിക്ക് കരുതലിന്റെ തണലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി. സബർമതിയുടെ ഏഴാം വാർഷികത്തിൽ ഗവർണറെയും കുട്ടികളെയും സാക്ഷിയാക്കി നൽകിയ ഉറപ്പ് യാഥാർത്ഥ്യമാക്കി ഹോസ്റ്റൽ സൗകര്യമുള്ള കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഒരു കോടി രൂപയാണ് നൽകിയത്. ഒരു കോടി രൂപയുടെ ചെക്ക് യൂസഫലിക്ക് വേണ്ടി ലുലു ഇന്ത്യ സിഎഫ്ഒ സതീഷ് കുറുപ്പത്ത്, റീജിയണൽ ഡയറക്ടർ സാദിഖ് കാസിം, ലുലുRead More →

വാഷിങ്ടൺ: ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന റിപ്പോർട്ടുകളാണ് വിപണിയിൽ എണ്ണവില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില ബാരലിന് 70.16 ഡോളറായാണ് ഉയർന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 2.66 ശതമാനം ഉയർന്ന് ബാരലിന് 73.61 ഡോളറായി. ഇസ്രായേലിനെ ഭീതിയിലാഴ്ത്തി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനിടെ ഏകദേശം ഒരുകോടി ഇസ്രായേൽ പൗരന്മാർRead More →

ലോകപ്രശസ്ത ടെക് കമ്പനിയായ സാംസങ് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നു. തെക്ക്-കിഴക്കൻ ഏഷ്യ, ആസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂട്ടപിരിച്ചുവിടൽ. സാംസങ് ജീവനക്കാരെ ഉദ്ധരിച്ച് ബ്ലുംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഈ രാജ്യങ്ങളിലെ പത്ത് ശതമാനത്തോളം ജീവനക്കാരെയാകും കമ്പനി ഒഴിവാക്കുക. നേരത്തെ തന്നെ സാംസങ് പിരിച്ചുവിടലിൽ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആഗോളതലത്തിൽ ഏകദേശം 1,47,000 ജീവനക്കാർ സാംസങ്ങിനുണ്ടെന്നാണ് കണക്കുകൾ. എന്നാൽ, ദക്ഷിണകൊറിയൻ മാർക്കറ്റിൽ പിരിച്ചുവിടൽ നടത്താൻ സാംസങ്ങിന് ഉദ്ദേശമില്ലെന്നാണ്Read More →

ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യയും ഇന്ത്യ റിസ്‌ക് റിപ്പോര്‍ട്ട് 2024 പുറത്തിറക്കി

മുംബൈ: ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യയും ചേർന്ന് ഇന്ത്യ റിസ്‌ക് റിപ്പോര്‍ട്ട് 2024 പുറത്തിറക്കി. 2047 ൽ ഇന്ത്യ വികസിത രാജ്യമാവുകയെന്ന ലക്‌ഷ്യം മുൻനിറുത്തി തയാറാക്കിയ റിപ്പോർട്ട് ഇതോടനുബന്ധിച്ച് രാജ്യത്തെ വ്യവസായങ്ങള്‍ക്ക് അവസരങ്ങളും വെല്ലുവിളികളും കൂടുമെന്ന് വ്യക്തമാക്കുന്നു. റിസ്‌ക് മാനേജുമെന്റിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സമയോചിതമായ ഓര്‍മപ്പെടുത്തലാണ് ഈ റിപ്പോര്‍ട്ട്. റിസ്‌ക് സംബന്ധിച്ച കാഴ്ചപ്പാടുകള്‍, മാനേജുമെന്റ് രീതികള്‍, സാംസ്‌കാരിക വശങ്ങള്‍ എന്നിവയുടെ സര്‍വെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. സംരംഭങ്ങള്‍ക്കുള്ളിലെ പ്രകൃയകകളുടെയും സാംസ്‌കാരിക നിലയുടെയും വിലയിരുത്തലും റിപ്പോര്‍ട്ടിലുണ്ട്.Read More →