കോ​ട്ട​യം: രാ​ജ്യ​ത്ത് പ്ര​കൃ​തി​ദ​ത്ത റ​ബ​റി​ന്‍റെ ഉ​ൽ​പാ​ദ​ന​ത്തി​ൽ 2.1 ശ​ത​മാ​നം വ​ർ​ധ​ന. 2023-24 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 8.57 ല​ക്ഷം ട​ണ്ണാ​യി​രു​ന്നു ഉ​ൽ​പാ​ദ​നം. 2022-23ൽ ​അ​ത് 8.39 ല​ക്ഷം ട​ണ്ണാ​യി​രു​ന്നു. ഉ​പ​ഭോ​ഗ​ത്തി​ലും വ​ർ​ധ​ന​വു​ണ്ട്. 2023-24ൽ 4.9 ​ശ​ത​മാ​നം വ​ർ​ധി​ച്ച് 14.16 ല​ക്ഷം ട​ണ്ണാ​യി ഉ​പ​ഭോ​ഗം ഉ​യ​ർ​ന്ന​താ​യും ഇ​ന്ത്യ​ൻ റ​ബ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സി​ൽ പ​റ​യു​ന്നു. ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ആ​ഗ​സ്റ്റ് വ​രെ 2.83 ല​ക്ഷം ട​ണ്ണാ​ണ്​ ഉ​ൽ​പാ​ദ​നം. ഇ​ത് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 0.7 ശ​ത​മാ​നംRead More →

ആന്‍ഡ്രോയ്ഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം ഗൂഗിള്‍ പിക്‌സല്‍ ഫോണിൽ എത്തി

കാത്തിരിപ്പിനൊടുവില്‍ ആന്‍ഡ്രോയ്ഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം എത്തി. ഗൂഗിള്‍ പിക്‌സല്‍ ഫോണിലാണ് പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് ഫോണുകളിലേക്കും പുതിയ പതിപ്പ് ഉടനെത്തും. പുതിയ യൂസര്‍ ഇന്റര്‍ഫേസാണ് വന്നിരിക്കുന്ന മാറ്റങ്ങളിലൊന്ന്. ഇത് പുതിയ ഡിസൈനിനൊപ്പം നാവിഗേഷന്‍ കൂടുതല്‍ അനായാസമാക്കുന്നു. പുതിയ കസ്റ്റമൈസ്ഡ് ലോക്ക് സ്‌ക്രീന്‍, ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ ചില വിവരങ്ങളിലേക്ക് ക്വിക്ക് ആക്‌സസ് നല്‍കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മള്‍ട്ടിടാസ്‌കിംഗ് കഴിവ് മെച്ചപ്പെടുത്തിയതാണ് വരുത്തിയ മാറ്റങ്ങളില്‍ മറ്റൊന്ന്.Read More →

രണ്ടാം പാദത്തിൽ ലാഭം ഉയര്‍ത്തി ബജാജ് ഓട്ടോ

മുംബൈ: ഇന്ത്യയിലെമോട്ടോര്‍ സൈക്കിളുകളുടെ ഉയര്‍ന്ന ആഭ്യന്തര വില്‍പ്പനയെ സഹായിച്ച ബജാജ് ഓട്ടോ രണ്ടാം പാദത്തിലെ ക്രമീകരിച്ച ലാഭത്തില്‍ 21 ശതമാനം വര്‍ധന രേഖപ്പെടുത്തി. കമ്പനി ഈ പാദത്തില്‍ 2,216 കോടി രൂപ (263.8 മില്യണ്‍ ഡോളര്‍) ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇത് 1,836 കോടി രൂപയായിരുന്നു. എന്നിരുന്നാലും, 211 കോടി രൂപയുടെ മാറ്റിവെച്ച നികുതി ബാധ്യത ഉള്‍പ്പെടെ, ബജാജിന്റെ ലാഭം 9 ശതമാനം മാത്രം വര്‍ധിച്ച് 2,005 കോടിRead More →

പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

കൊച്ചി: പ്രധാനമന്ത്രി സൂര്യ ഘര്‍ പദ്ധതിക്കു കീഴില്‍ രാജ്യത്തുടനീളം നാല് ലക്ഷത്തിലധികം മേല്‍ക്കൂര സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. നവംബര്‍ 3-6 തീയതികളില്‍ ദേശീയ തലസ്ഥാനത്ത് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ഏഴാമത് ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് (ഐഎസ്എ) അസംബ്ലിയുടെ കര്‍ട്ടന്‍ റൈസര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി (എംഎന്‍ആര്‍ഇ) മന്ത്രി. ‘കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളില്‍ ഇന്ത്യ ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. ഞങ്ങള്‍Read More →

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടി

തിരുവനതപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും. 2028 ഡിസംബറില്‍ രണ്ടും മൂന്നും ഘട്ടങ്ങള്‍ കമ്മിഷന്‍ ചെയ്യാനാകും. നേരത്തെയുണ്ടായിരുന്ന ധാരണ പ്രകാരം 17 വര്‍ഷത്തിന് ശേഷം പൂര്‍ത്തിയാക്കേണ്ട പദ്ധതികളാണിതെന്നും തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ട്രയല്‍ റണ്ണിന്റെ ഭാഗമായെത്തിയ കപ്പലുകളില്‍ നിന്ന് 4.7 കോടി രൂപ നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക് അനുസരിച്ച് ആകെയെത്തിയ 29Read More →