പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ച് നെടുമ്പാശേരിയിൽ വെച്ച് ഒരാളെ എൻ.ഐ.എ അറസ്റ്റ് ചെയ്തു

കൊച്ചി: പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ച് ഒരാൾ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻ കുട്ടിയെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് പിടികൂടി അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. ഇയാളെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൊയ്തീൻ കുട്ടിക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ആയുധ പരിശീലനം ഉൾപ്പെടെ നൽകിയിട്ടുണ്ടെന്നും എൻ.ഐ.എ പറയുന്നു. മൊയ്തീൻRead More →

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം. ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. അറസ്റ്റ് ചെയ്ത് 41 ദിവസങ്ങൾക്ക് ശേഷമാണ് ഇദ്ദേഹം പുറത്തിറങ്ങുന്നത്. ആചാരപരമായ കാര്യങ്ങളിൽ അല്ലാതെ മറ്റൊന്നിലും തന്ത്രി ഇടപെട്ടിട്ടില്ല എന്നതാണ് പ്രതിഭാഗം വാദിച്ചത്. ശബരിമല സ്വർണ്ണക്കൊള്ളയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി പറഞ്ഞത്. തന്ത്രിക്ക് താന്ത്രിക അധികാരം മാത്രമാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന്‍റെRead More →

'കുറ്റ്യാടിയിലേത് സ്നേഹത്തള്ളൊന്നുമല്ല, ഷാഫി അങ്ങനെ പ്രകോപിതനാവാൻ പാടില്ലായിരുന്നു, മാധ്യമങ്ങൾ ചുറ്റുമുണ്ടെന്ന കാര്യം മറന്നു'; മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പുതുയുഗ യാത്രക്കിടെ കോഴിക്കോട് കുറ്റ്യായിലെ വേദിയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. നേതാക്കൾ തമ്മിലുണ്ടായ പിടിവലിയെ സ്നേഹത്തള്ളാണെന്ന് കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുമ്പോൾ അത് അങ്ങനെയല്ലയെന്നും തനിക്ക് വ്യക്തമായി അറിയാമെന്നുമാണ് മുല്ലപ്പള്ളി പറയുന്നത്. ‘അത്തരമൊരു സ്റ്റേജിൽവെച്ച് അങ്ങനൊയൊരു ഉന്തുംതള്ളും ഉണ്ടാകാൻ പാടില്ലായിരുന്നു. അവിടെത്തെ എം.പിയാണ് ഷാഫി പറമ്പിൽ. അദ്ദേഹത്തിന് തന്റെ മണ്ഡലത്തിലെ ആളുകളോട് സംസാരിക്കണമെന്ന് തോന്നിയെങ്കിൽ അത് തെറ്റല്ല.Read More →

യുവതിയുടെ ആത്മഹത്യയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി അറസ്റ്റില്‍

പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഏനാത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം 14ന് പുലര്‍ച്ചെയാണ് പത്തനംതിട്ട പാണ്ടിമലപ്പുറം പറമലയിലുള്ള ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യ കുറിപ്പിൽ സുഹൈൽ അൻസാരിയുടെ പേര് ഉള്ളതായി പൊലീസ്Read More →

പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു; ഡോക്ടറോട് നിർബന്ധിത അവധിയിൽ പോകാൻ ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ കുഞ്ഞ് മരിച്ചു. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ബന്ധുക്കളുടെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന ആവശ്യപ്പെട്ടു. മുമ്പ് ആരോപണ വിധേയായ ഡോക്ടർ ബിന്ദു സുന്ദറിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ഡയറക്ടർക്ക് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം നിർദേശംRead More →