നികുതി കുറച്ച തീരുമാനം ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ചെടുക്കാൻ പ്രയാസപ്പെട്ടു -നിർമല സീതരാമൻ
ന്യൂഡൽഹി: ജനങ്ങളുടെ, ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ അവതരിപ്പിച്ച ബജറ്റാണിതെന്ന് ധനമന്ത്രി നിർമല സീതരാമൻ. മധ്യവർഗത്തിനായി നികുതി കുറച്ച ആശയത്തിനുപിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ഈ തീരുമാനം ഉദ്യോഗസ്ഥ തലത്തിൽ വിശ്വസിപ്പിച്ചെടുക്കാൻ പ്രയാസപ്പെട്ടെന്നും അവർ വ്യക്തമാക്കി. വാർത്ത ഏജൻസിയുമായി സംസാരിക്കുകയായിരുന്നു മന്ത്രി. സത്യസന്ധതയോടെ നികുതി കൊടുക്കുന്നവരായിട്ടും തങ്ങളുടെ ആശയാഭിലാഷങ്ങൾ അധികാരികൾ പരിഗണിക്കുന്നില്ലെന്ന മധ്യവർഗത്തിന്റെ പരാതിയാണ് പരിഗണിച്ചത്. പണപ്പെരുപ്പം ഉൾപ്പെടെ കാര്യങ്ങൾ കുറക്കാൻ സർക്കാർ നടപടി വേണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അവർക്ക് ആശ്വാസം പകരാനുള്ളRead More →





