വൻ പിരിച്ചുവിടലുമായി മെറ്റ
കൊച്ചി: പ്രമുഖ സാമൂഹിക മാദ്ധ്യമമായ ഫേസ്‌ബുക്കിന്റെ ഉടമകളായ മെറ്റ കോർപ്പറേഷൻ മൂവായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെ പിരിച്ചുവിടാൻ നല്‍കിയ ഇന്റേണല്‍ മെമ്മോ ചോർന്നു. മെറ്റയുടെ മാനവശേഷി വിഭാഗം വൈസ് പ്രസിഡന്റ് ജാനല്ലെ ഗെയില്‍ ആഭ്യന്തര വർക്ക്‌പ്ളേസ് ഫോറത്തിലാണ് മെമ്മോ പോസ്‌റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ മുതല്‍ പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരുമെന്നും ഒരു മണിക്കൂറിനുള്ളില്‍ ഇവർക്ക് കമ്പനിയുടെ എല്ലാ സിസ്‌റ്റത്തിലേക്കുമുള്ള ആക്സസ് നഷ്‌ടമാകുമെന്നുംRead More →





