തുഹിന്‍ കാന്ത പാണ്ഡെ സെബി മേധാവി
ഡൽഹി: ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ മേധാവിയായി തുഹിൻ കാന്ത പാണ്ഡെ. മൂന്നു വർഷത്തേക്കാണ് തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചിരിക്കുന്നത്. നിലവിലെ ചെയർപഴ്സൻ മാധബി പുരി ബുച്ചിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തുഹിൻ കാന്ത പാണ്ഡെയെ സെബിയുടെ തലവനായി നിയമിച്ചിരിക്കുന്നത്. മാർച്ച് 1 അവധിയായതിനാൽ തിങ്കളാഴ്ചയായിരിക്കും പുതിയ മേധാവി ചുമതലയേൽക്കുക. ഇതോടെ നാല് സാമ്പത്തിക നിയന്ത്രണ ഏജൻസികളിൽ മൂന്നെണ്ണം ഐഎഎസ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലാണ് പ്രവർത്തിക്കുക. ദീപക് മൊഹന്തി നേത്യത്വം നൽകുന്നRead More →





