മുംബൈ: താരിഫ് ഉയര്‍ത്തിയതിനോടൊപ്പം ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നിട്ട ട്രമ്പ് നടപടി ചൊവ്വാഴ്ച രൂപയെ ഉയര്‍ത്തി. ഡോളറിനെതിരെ 16 പൈസ നേട്ടത്തില്‍ 85.70 ലെവലിലാണ് ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. ജൂണ്‍ 13 ന് ശേഷം കണ്ട രൂപയുടെ മോശം പ്രകടനമായിരുന്നു തിങ്കളാഴ്ചയിലെത്. തുടര്‍ന്നാണ് ഈ തിരിച്ചുവരവ്. തിങ്കളാഴ്ച രൂപ ഒരുഘട്ടത്തില്‍ 86 ലെവലിലേയ്ക്ക് വീണിരുന്നു. മറ്റ് ഏഷ്യന്‍ കറന്‍സികളും ചൊവ്വാഴ്ച ഡോളറിനെതിരെ കരുത്തുകാട്ടി. ക്രൂഡ് ഓയില്‍ വില കുറഞ്ഞതും വിദേശRead More →

മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 50 61 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 25,522.50 ലെവലിലും സെന്‍സെക്‌സ് 270 പോയിന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് 83712.51 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. റിയാലിറ്റി, ബാങ്കിംഗ്, സാമ്പത്തിക സേവന മേഖല എന്നീ മേഖലകളാണ് നേട്ടമുണ്ടാക്കിയത്. ഉപഭോക്തൃ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് കെയര്‍, വാഹന മേഖല എന്നിവ നഷ്ടം നേരിട്ടു. കൊടാക് ബാങ്ക്, എറ്റേര്‍ണല്‍,Read More →

മുംബൈ: ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് തൊടുത്തുവിട്ട തീരുവ ഭീഷണി ഇന്ത്യന്‍ രൂപയെ ദുര്‍ബലമാക്കി. 47 പൈസ ഇടിഞ്ഞ് 85.86 ലെവലിലായിരുന്നു ക്ലോസിംഗ്. ജൂണ്‍ 13 ന് ശേഷമുള്ള മോശം പ്രകടനമാണിത്. ഇന്‍ട്രാഡേ കുറവായ 86 ല്‍ എത്തിയ ശേഷം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഇടപെടലിനെ തുടര്‍ന്ന് രൂപ സ്ഥിതി മെച്ചപ്പെടുത്തുകയായിരുന്നു. ഡോളറിനെതിരെ 85.53 ലെവലിലാണ് രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് 86.03 വരെRead More →

മുംബൈ: ഗുജ്‌റാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രയോജനിക് ഒജിഎസിന്റെ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) നിക്ഷേപകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം നേടി. അവസാന ദിനമായ ജൂലൈ 7 ന് 603.52 മടങ്ങ് അധികമാണ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ജൂലൈ 3 നായിരുന്നു ഐപിഒയുടെ തുടക്കം. 1.74 ലക്ഷം അപേക്ഷകളിലൂടെ 163.31 ഓഹരികള്‍ക്ക് ഡിമാന്റുണ്ടായി. 37.8 ലക്ഷം ഓഹരികളുടെ ആദ്യ പബ്ലിക് ഇഷ്യു വഴി 17.77 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.Read More →

മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകള്‍ തിങ്കളാഴ്ച മാറ്റമില്ലാതെ തുടര്‍ന്നു. നിഫ്റ്റി 0.30 ശതമാനം ഉയര്‍ന്ന് 25461.30 ലെവലിലും സെന്‍സെക്‌സ് 0.01 ശതമാനം ഉയര്‍ന്ന് 83442.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1417 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2294 ഓഹരികള്‍ ഇടിവ് നേരിട്ടു. 182 ഓഹരി വിലകളില്‍ മാറ്റമില്ല. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.27 ശതമാനവും സ്‌മോള്‍ക്യാപ് 0.4 ശതമാനവുമാണ് താഴ്ന്നത്. മേഖലകളില്‍ എഫ്എംസിജി 1.6 ശതമാനം ഉയര്‍ന്ന് ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. ഓയില്‍Read More →