ന്യൂഡൽഹി: ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല’യ്ക്ക് ഇന്ത്യയിൽ കാറുകൾ നിർമിക്കാൻ താത്പര്യമില്ലെന്നും പക്ഷേ ഷോറൂമുകൾ സ്ഥാപിക്കാൻ താത്പര്യമുണ്ടെന്നും കേന്ദ്ര ഘന വ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമി. രാജ്യത്ത് ഇലക്‌ട്രിക് കാറുകളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നതിന് വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്‌ട്രിക് കാറുകളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ വിളിച്ച വിവിധ സർവകക്ഷി യോഗങ്ങളിൽ ഒരുതവണ മാത്രമാണു ടെസ്‌ല പ്രതിനിധികൾ പങ്കെടുത്തതെന്നും തുടർന്നു നടന്ന യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നുംRead More →

ജപ്പാനിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പായ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പ്പറേഷന്‍, ഇന്ത്യയില്‍ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനി സ്ഥാപിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അനുമതി തേടുന്നു. യെസ് ബാങ്കിന്റെ നിയന്ത്രണ ഓഹരി സ്വന്തമാക്കി ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള എസ്എംബിസിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണിത്. കഴിഞ്ഞ മേയ് ഒമ്പതിനാണ് യെസ് ബാങ്ക് ഓഹരികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച കരാറില്‍ എസ്.എം.ബി.സി ഒപ്പുവച്ചത്. സെക്കന്‍ഡറി മാര്‍ക്കറ്റ് ഇടപാടുകള്‍Read More →

മുംബൈ: വായ്പാ വിതരണം കുറഞ്ഞതും അധിക പണലഭ്യതയും മൂലം ബങ്കുകള്‍ വൻതോതില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം 1,19,863 കോടി രൂപയാണ് കഴിഞ്ഞ മാർച്ച്‌ വരെ ബാങ്കുകള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചത്. 2024 മാർച്ചില്‍ 62,499 കോടിയയിരുന്നു നിക്ഷേപം. 91 ശതമാനമാണ് വർധന. ലിക്വഡ്, മണി മാർക്കറ്റ് സ്കീമുകളിലാണ് ബാങ്കുകള്‍ കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. ട്രഷറി ബില്ലുകള്‍ പോലുള്ള റിസ്ക് കുറഞ്ഞ ഹ്രസ്വകാലRead More →

മുംബൈ: രണ്ട് വർഷം മുമ്പ് പിൻവലിച്ചിട്ടും മുഴുവനും തിരിച്ചെത്താതെ 2,000 രൂപയുടെ നോട്ടുകള്‍. 6,181 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ടെന്ന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകള്‍ പിൻവലിച്ചത്. എങ്കിലും ഈ നോട്ടുകള്‍ക്ക് നിയമപരമായ സാധുതയുണ്ടെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് ചുരുക്കം. സാധാരണ ബാങ്ക് ശാഖകളില്‍ 2,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യംRead More →

ഏപ്രില്‍ മാസം ലഭിച്ചത് 76000 പുതിയ വരിക്കാരെ കൊച്ചി: റിലയൻസ് ജിയോ കേരളത്തില്‍ ശക്തമായ വളർച്ച തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2025 ഏപ്രിലില്‍ 76,000 പുതിയ മൊബൈല്‍ വരിക്കാരെ ചേർത്തുകൊണ്ട് പുതിയ വരിക്കാരുടെ എണ്ണത്തില്‍ ജിയോ മുന്നിലെത്തി. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രില്‍ മാസത്തില്‍ 1.11 ലക്ഷം വർധിച്ചു. കേരളത്തില്‍, ഫിക്സഡ് വയർലെസ് ആക്സസ് (FWA)Read More →