ഗൂഗിൾ ക്ലൗഡുമായി സഹകരിക്കാന്‍ ഓപ്പൺഎഐ

കാലിഫോര്‍ണിയ: ചാറ്റ്‍ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺഎഐ ഗൂഗിൾ ക്ലൗഡുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്. 2025 മെയ് മാസത്തിൽ ഇതുസംബന്ധിച്ച് ഇരു കമ്പനികളും കരാർ ഒപ്പിട്ടു എന്നാണ് റിപ്പോർട്ടുകൾ. ഗിബ്ലി സ്റ്റൈൽ ഇമേജ് ജനറേഷൻ പോലുള്ള ഗ്രാഫിക്സ്-ഹെവി ഫീച്ചറുകൾ ആരംഭിച്ചതിന് ശേഷം ഓപ്പൺഎഐയുടെ ജനപ്രീതി കുതിച്ചുയർന്നിരുന്നു. ഇത് സെർവറുകൾ ഉൾപ്പെടെയുള്ള കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങളെ ബുദ്ധിമുട്ടിച്ചു തുടങ്ങി. ഇതോടെയാണ് ഗൂഗിൾ ക്ലൗഡുമായി സഹകരിക്കാന്‍ ഓപ്പണ്‍എഐ തയ്യാറായത്. ചാറ്റ്‍ജിപിടിയുടെ ഇമേജ് ജനറേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ളRead More →

ഫോർബ്സിന്റെ ബാങ്കുകളുടെ പട്ടികയിൽ കേരള ഗ്രാമീൺ ബാങ്ക് ഒമ്പതാമത്

മലപ്പുറം: ഫോർബ്സിന്റെ കഴിഞ്ഞ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ കേരള ഗ്രാമീണ്‍ ബാങ്കിനെ ഇന്ത്യയിലെ ഒൻപതാമത്തെ മികച്ച ബാങ്കായി തിരഞ്ഞെടുത്തു. ഈ പട്ടികയിലുള്‍പ്പെട്ട ഏക റീജിയണല്‍ റൂറല്‍ ബാങ്കാണ്(ആർ.ആർ.ബി) കേരള ഗ്രാമീണ്‍ ബാങ്ക്. 34 രാജ്യങ്ങളില്‍ 17 വ്യത്യസ്ത ഭാഷകളിലായി 50,000ലധികം വ്യക്തികളെ സർവ്വേ ചെയ്താണ് പട്ടിക തയ്യാറാക്കിയത്. വിശ്വാസ്യത, നിബന്ധനകളും വ്യവസ്ഥകളും, ഉപഭോക്തൃ സേവനം, ഡിജിറ്റല്‍ സേവനങ്ങള്‍, സാമ്ബത്തിക ഉപദേശങ്ങളുടെ ഗുണനിലവാരം എന്നിവയെ കുറിച്ചുള്ള റേറ്റിംഗുകള്‍ക്കൊപ്പംRead More →

ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം ഇക്കഴിഞ്ഞമാസം 6 വർഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞിട്ടും കേരളത്തിൽ കടകവിരുദ്ധമായി കൂടി. ദേശീയതലത്തിൽ‌ നിത്യോപയോഗ വസ്തുക്കളുടെ ചില്ലറ വിലക്കയറ്റത്തോത് മേയിൽ 2.82 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. ഏപ്രിലിലെ 3.16 ശതമാനത്തിൽ നിന്നാണ് പണപ്പെരുപ്പം കൂടുതൽ താഴേക്കുപോയത്. എന്നാൽ, കേരളത്തിലാകട്ടെ ഏപ്രിലിലെ 5.94 ശതമാനത്തിൽ നിന്ന് വിലക്കയറ്റത്തോത് മേയില്‍ 6.46 ശതമാനത്തിലേക്ക് കൂടി. എന്നുമാത്രമല്ല, വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന ‘ഒന്നാംറാങ്ക്’ തുടർച്ചയായ 5-ാം മാസവും നിലനിർത്തുകയും ചെയ്തു. രാജ്യത്ത്Read More →

കൊച്ചി: വിയറ്റ്നാമില്‍നിന്നുള്ള വൈദ്യുത കാർ ബ്രാൻഡായ വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂമുകളിലൊന്ന് കൊച്ചിയില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കും. ഇന്ത്യയില്‍ ഏഴു ഷോറൂമുകളുമായാണ് വിൻഫാസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. ഇതില്‍ ഒന്നാണ് കളമശ്ശേരിയില്‍ ബിഎംഡബ്ല്യുവിന്റെ ഷോറൂമിന് എതിർവശത്തായി സജ്ജമാകുന്നത്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ വൻ നഗരങ്ങള്‍ക്കൊപ്പമാണ് കൊച്ചിയിലും ഷോറൂം ആരംഭിക്കുന്നത്. ഹോണ്ട ടൂവീലർ മുതല്‍ പോർഷെ വരെ രണ്ട് ഡസനടുത്ത് വാഹനങ്ങളുടെ ഡീലർഷിപ്പുള്ള കേരളത്തിലെ ഇവിഎം ഗ്രൂപ്പാണ് വിൻഫാസ്റ്റിന്റെയും ഡീലർഷിപ്പ്Read More →

മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് മലേഷ്യയിലെ തങ്ങളുടെ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2016ല്‍ മലേഷ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് ആറ് സ്റ്റോറുകളാണുണ്ടായിരുന്നത്. ഇവയാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. റീട്ടെയ്ല്‍ വിഭാഗം അടച്ചു പൂട്ടിയെങ്കിലും ഹോള്‍സെയില്‍ വിഭാഗം പ്രവര്‍ത്തനം തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ലുലുഗ്രൂപ്പിനെ ഉദ്ധരിച്ച് മലേഷ്യയിലെ പ്രമുഖ ബിസിനസ് മാധ്യമമായ ദ എഡ്ജ് മലേഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം തുടക്കം മുതല്‍ വലിയ തോതില്‍Read More →