ആറന്മുള പദ്ധതി: കേസ് തീരുംവരെ പരിശോധിക്കില്ലെന്ന് റവന്യു വകുപ്പ്
അന്തിമ നിലപാട് അറിയിച്ച് ഐടി വകുപ്പിലേക്കു ഫയൽ മടക്കി തിരുവനന്തപുരം: ആറന്മുളയിലെ വിവാദഭൂമിയിൽ മെഗാ ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിക്കായി ഭൂപരിഷ്കരണ നിയമത്തിൽ ഇളവു നൽകാനാകില്ലെന്നു റവന്യു വകുപ്പ് അന്തിമമായി ഐടി വകുപ്പിനെ അറിയിച്ചു. പദ്ധതിക്കു കണ്ടെത്തിയ ഭൂമിയുമായി ബന്ധപ്പെട്ട മിച്ചഭൂമി കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അന്തിമവിധി വന്നശേഷം ഇക്കാര്യം പരിഗണിക്കാമെന്ന നിലപാടോടെ ഫയൽ ഐടി വകുപ്പിലേക്കു മടക്കി. ഭൂപരിഷ്കരണ നിയമത്തിലെ 81(3) വകുപ്പിൽ ഇളവു വേണമെന്നതിനാൽ ടിഒഎഫ്എൽ കമ്പനിയുടെ അപേക്ഷയിൽRead More →
