ന്യൂഡല്‍ഹി: ആണവോർജ നിലയത്തില്‍നിന്ന് അപകടമുണ്ടായാല്‍ നഷ്ടപരിഹാരബാധ്യത ഉത്പന്നവിതരണക്കാർക്കുകൂടി ബാധകമാക്കുന്ന വ്യവസ്ഥയില്‍ മാറ്റംവരുത്താൻ കേന്ദ്രനീക്കം. ഇതിനായി 2010-ലെ ആണവബാധ്യതാ നിയമത്തിലെ (സിവില്‍ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്‌ട്) 17-ാം വകുപ്പില്‍ ഭേദഗതി വരുത്തും. ഇതോടെ ഉത്പന്ന വിതരണക്കാർ ബാധ്യതയില്‍നിന്ന് ഒഴിവാകും. വിദേശകമ്പനികള്‍ ഇന്ത്യയിലേക്ക് ഉത്പന്നവിതരണത്തിന് മടിച്ചുനില്‍ക്കുന്നത് ഈ വ്യവസ്ഥകാരണമാണെന്ന നിഗമനത്തിലാണിത്. ഇതുള്‍പ്പെടെ ആണവോർജ ഉത്പാദനമേഖലയില്‍ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാനായി സുപ്രധാന നിയമഭേദഗതികള്‍ പാർലമെന്റിന്റെ വരുന്ന വർഷകാല സമ്മേളനത്തില്‍ കൊണ്ടുവരാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.Read More →

വാണിജ്യ സിലിണ്ടറിന് വീണ്ടും വില ഇളവ് പ്രഖ്യാപിച്ചു; കുറച്ചത് 58.50 രൂപ; ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: ഇന്നു മുതൽ വാണിജ്യ സിലിണ്ടറുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് ഓയ്‍ൽ മാർക്കറ്റിങ് കമ്പനികൾ. 19 കിലോ വാണിജ്യ സിലിണ്ടറിന്‍റെ വില 58.50 ആയാണ് കുറച്ചത്. അതേ സമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഹോട്ടൽ, റെസ്റ്റോറന്‍റുകൾ തുടങ്ങിയവക്ക് പ്രവർത്തന ചെലവ് കുറക്കാൻ ഇളവ് സഹായകമാകും. വില ഇളവ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിരക്കിലായിരിക്കും ബാധകമാവുക. ഡൽഹിയിൽ സിലിണ്ടറിന്‍റെ വില 1723.50ൽ നിന്ന് 1665ആയിRead More →

ട്രെയിനുകളിലെ യാത്രകള്‍ പൊതുവില്‍ നല്ല അനുഭവമാണെങ്കിലും ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നത് പല യാത്രികര്‍ക്കും അത്ര നല്ല അനുഭവമാവണമെന്നില്ല. യാത്രികരുടെ യാത്രാ അനുഭവം മികച്ചതാക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് എന്‍ക്വയറി മുതല്‍ റിസര്‍വേഷന്‍ വരെയുള്ള മേഖലകളില്‍ മാറ്റങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ് കൂടുതല്‍ അനായാസമാക്കുകയും യാത്രകളിലെ സമ്മര്‍ദം കുറക്കുകയുമാണ് ലക്ഷ്യമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ നയം വ്യക്തമാക്കി കഴിഞ്ഞു.റെയിൽവേയിൽ ഇന്നു മുതൽ നിർണായക മാറ്റങ്ങൾRead More →

കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വൻ ഡിമാൻഡ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ റീ ചാര്‍ജ് ചെയ്യാവുന്ന ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡിന് വൻ സ്വീകാര്യത. യാത്രക്കാര്‍ക്ക് ചില്ലറ പ്രശ്‌നമില്ലാതെ ബസില്‍ കയറാം എന്നതാണ് ഇതിന്റെ സവിശേഷത. 100 രൂപയാണ് കാര്‍ഡിന്റെ വില. 50 രൂപ മുതല്‍ 3,000 രൂപയ്ക്ക് വരെ റീചാര്‍ജ് ചെയ്യാം. പൂര്‍ണ്ണമായും കൈമാറ്റം ചെയ്യാവുന്ന കാര്‍ഡ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാം എന്നതും എടുത്തുപറയേണ്ടതാണ്. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് അനുസരിച്ച് ബാലന്‍സ് കുറയും. കണ്ടക്ടറെ സമീപിച്ചാല്‍ കാര്‍ഡ്Read More →

കൊച്ചി: വണ്ണം കുറയ്ക്കൽ യജ്ഞവുമായി ഇന്ത്യൻ വിപണിയിൽ ബഹുരാഷ്ട്ര കമ്പനികളുടെ മരുന്നു യുദ്ധം. അമിത വണ്ണം കുറയ്ക്കാനുള്ള മരുന്നുമായി യുഎസ് കമ്പനിയായ എലൈ ലില്ലി എത്തിയതിനു പിന്നാലെ പുതിയ മരുന്നുമായി ഡെൻമാർക് കമ്പനിയായ നോവോ നോർഡിസ്കും ഇന്ത്യൻ വിപണിയിലിറങ്ങി. രാജ്യത്തെ 15–49 പ്രായ വിഭാഗത്തിലുള്ള 23% പേർ അമിത ഭാരമോ, അമിത വണ്ണമോ മൂലമുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് തടി കുറയ്ക്കാനുള്ള മരുന്നുകളുടെ വിപണി യുദ്ധം. സൺ ഫാർമ, സിപ്ല,Read More →