റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഓഗസ്റ്റില്‍ വര്‍ദ്ധിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 10 മാസത്തെ താഴ്ന്ന നിലയിലായെന്ന് ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഓഗസ്റ്റില്‍ വര്‍ദ്ധിച്ചു. പ്രതിദിനം 1.67 ദശലക്ഷം ബാരല്‍ ക്രൂഡോയിലാണ് റഷ്യ നല്‍കിയത്. ജൂലൈയെ അപേക്ഷിച്ച് 5.6 ശതമാനം അധികം. അതേസമയം മൊത്തം ഇറക്കുമതി 4 ശതമാനമിടിഞ്ഞ് പ്രതിദിനം 4.5 എംബിഡിയായി. നിലവില്‍ മൊത്തം ക്രൂഡ് ഇറക്കുമതിയില്‍ റഷ്യയുടെ പങ്ക് 37 ശതമാനമാണ്. ജൂലൈയില്‍ 33 ശതമാനമായിരുന്ന സ്ഥാനത്താണിത്.Read More →





